HOME » NEWS » Kerala » SUPREME COURT REJECTS TO STAY HIGH COURT S VERDICT ON GRANTING BAIL TO THIRUVANANTHAPURAM GOLD SMUGGLING CASE ACCUSED RV TV

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

സ്വർണക്കടത്ത് കേസുകളിൽ യുഎപിഎ നിലനിൽക്കുമോ എന്ന നിയമപ്രശ്നം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: July 13, 2021, 3:39 PM IST
തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി
Supreme Court
  • Share this:
ന്യൂഡൽഹി:  തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അതേസമയം, സ്വർണക്കടത്ത് കേസുകളിൽ യുഎപിഎ നിലനിൽക്കുമോ എന്ന നിയമപ്രശ്നം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എൻ ഐ എയുടെ അപ്പീലിൽ പന്ത്രണ്ട് പ്രതികൾക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

Also Read- സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

സ്വർണകള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെ എൻ ഐ എ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസുകളിൽ യു എ പി എ നിലനിൽക്കുമോ എന്ന നിയമപ്രശ്‌നം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു സ്വർണക്കടത്ത് കേസിൽ യു എ പി എ ചുമത്തിയ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സ്വദേശി മുഹമ്മദ് അസ്‌ലം സമർപ്പിച്ച ഹർജിക്കൊപ്പം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ എൻ ഐ എ അപ്പീലും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

Also Read- നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി;കാറിന് നികുതി ചുമത്തിയത് ചോദ്യം ചെയ്തതിന്

യു എ പി എ നിയമത്തിന്റെ 15-ാം വകുപ്പ് സംബന്ധിച്ച് രണ്ട് ഹൈക്കോടതികൾ വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചതിനാലാണ് അക്കാര്യം വിശദമായി പരിശോധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വർണ്ണക്കടത്ത് മാത്രമേ യു എ പി എ നിയമപ്രകാരമുള്ള  ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരികയുള്ളൂവെന്ന് വ്യക്തമാക്കിയാണ്  പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

Also Read- കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വർണ്ണം കടത്തിയത് വഴി ലഭിച്ച തുക തീവ്രവാദ പ്രവർത്തനത്തിന് പ്രതികൾ വിനിയോഗിച്ചതിന് തെളിവുകൾ ഇല്ലെന്ന എൻ ഐ എ കോടതിയുടെ കണ്ടെത്തലും ഹൈക്കോടതി ശരിവെച്ചിരുന്നു. അതേസമയം യു എ പി എനിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം സ്വർണ്ണക്കടത്ത് ഭീകരവാദ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കുറ്റകൃത്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതായി അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഈ വിധിക്കെതിരായ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും എ എസ് ജിവ്യക്തമാക്കി. ഇതേ തുടർന്നാണ് കേസിലെ 12 പ്രതികൾക്കും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
Published by: Rajesh V
First published: July 13, 2021, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories