• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജഡ്ജി ഹണി എം. വർഗീസിന്റ CPM ബന്ധം' ഹൈക്കോടതി പരാമർശം സുപ്രീംകോടതി നീക്കി

'ജഡ്ജി ഹണി എം. വർഗീസിന്റ CPM ബന്ധം' ഹൈക്കോടതി പരാമർശം സുപ്രീംകോടതി നീക്കി

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശമാണ് സുപ്രീം കോടതി നീക്കിയത്

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ജഡ്ജി ഹണി എം. വര്‍ഗീസിന് CPM ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീംകോടതി നീക്കി.
    കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശമാണ് സുപ്രീം കോടതി നീക്കിയത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്ന് ജസ്റ്റിസ്മാരായ എസ് അബ്ദുള്‍ നസീര്‍, ജെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

    ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ജഡ്ജി ഹണി എം. വര്‍ഗീസിനെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയത്.

    ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛന്‍ കുഞ്ഞാരു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തനിക്ക് നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജി ഹണി എം വര്‍ഗീസില്‍ നിന്ന് ലഭിക്കില്ലെന്നായിരുന്നു കുഞ്ഞാരു ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നത്. ഈ ആരോപണം ഹൈക്കോടതി ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു,
    Published by:Arun krishna
    First published: