നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ്എൻഡിപിക്ക് എതിരായ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  എസ്എൻഡിപിക്ക് എതിരായ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  കെടുകാര്യസ്ഥതയും അഴിമതിയും നിലനിൽക്കുന്ന എസ് എൻ ഡി പി യോഗം കമ്പനി നിയമ പ്രകാരം പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടാണ് ചിത്തരഞ്ജനും മറ്റ് നാല് പേരും കേരള ഹൈകോടതിയെ സമീപിച്ചിരുന്നത്.

  court

  court

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: എൻ ഡി പി യോഗം പിരിച്ച് വിടണം എന്ന ഹർജി നിയമപരമായി നിലനിൽക്കുമെന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എസ് എൻ ഡി പി യോഗത്തിന് വേണ്ടി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജിയിൽ ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

   also read: 'പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചന' ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് ഭാര്യ നീതി ദേബ്

   യോഗം പിരിച്ചുവിടുകയും ഭാരവാഹികൾക്ക് അയോഗ്യത കൽപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കോതമംഗലം യൂണിയനിലെ വി കെ ചിത്തരഞ്ജന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

   കെടുകാര്യസ്ഥതയും അഴിമതിയും നിലനിൽക്കുന്ന എസ് എൻ ഡി പി യോഗം കമ്പനി നിയമ പ്രകാരം പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടാണ് ചിത്തരഞ്ജനും മറ്റ് നാല് പേരും കേരള ഹൈകോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, വിനീത് ശരൺ എന്നിവർ ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
   First published:
   )}