കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
വോട്ടെടുപ്പിൽ പങ്കെടുക്കാനോ ആനുകൂല്യം കൈപ്പറ്റാനോ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു
news18
Updated: February 11, 2019, 2:24 PM IST
news18
Updated: February 11, 2019, 2:24 PM IST
ന്യൂഡൽഹി: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഉപാധികളോടെ സ്റ്റേ ചെയ്ത് സുപ്രീംകോടതി. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ട് ചെയ്യാനും ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ല. കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കാരാട്ട് റസാഖ് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ. തിരഞ്ഞെടുപ്പ് കേസുകളില്‍ സാധാരണ നല്കുന്ന ഉപാധിയാണ് കോടതി മുന്നോട്ട് വച്ചത്. റസാഖിന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കില്ല. സഭയില്‍ വോട്ട് ചെയ്യാനും അര്‍ഹതയില്ല. അപ്പീലില്‍ കോടതി തീരുമാനം വരുന്നതുവരെ സ്റ്റേ തുടരും. റസാഖിന്റെ അപ്പീലില്‍ മുഴുവന്‍ എതിര് കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഇടതു സ്വതന്ത്രനായി കൊടുവള്ളിയില്‍ മത്സരിച്ച റസാഖ് ലീഗ് സ്ഥാനാര്‍ഥി ആയിരുന്ന എം എ റസാഖിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണം ശരിവെച്ചാണ് ഇക്കഴിഞ്ഞ ജനുവരി 17ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികള്‍ ആയ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നേരത്തെ അയോഗ്യത കേസില്‍ കെഎം ഷാജിയെയും ഇതേ ഉപാധികളോടെ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് വിജയിച്ചത്. യുഡിഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി സൃഷ്ടിച്ചു പ്രചരണം നടത്തി എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി.മുസ്ലീം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് 573 വോട്ടുകൾക്ക് കാരാട്ട് റസാഖ് വിജയിച്ചത്.
ഇടതു സ്വതന്ത്രനായി കൊടുവള്ളിയില്‍ മത്സരിച്ച റസാഖ് ലീഗ് സ്ഥാനാര്‍ഥി ആയിരുന്ന എം എ റസാഖിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണം ശരിവെച്ചാണ് ഇക്കഴിഞ്ഞ ജനുവരി 17ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികള്‍ ആയ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നേരത്തെ അയോഗ്യത കേസില്‍ കെഎം ഷാജിയെയും ഇതേ ഉപാധികളോടെ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
Loading...