ശബരിമല: 53 ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും; പുനഃപരിശോധന ഹർജി വൈകിട്ട് 3 മണിക്ക്

News18 Malayalam
Updated: November 12, 2018, 7:13 PM IST
ശബരിമല: 53 ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും; പുനഃപരിശോധന ഹർജി വൈകിട്ട് 3 മണിക്ക്
  • Share this:
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട 53 ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും. 49 പുനഃപരിശോധന ഹർജികളും നാല് റിട്ട് ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ആണ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുക. തുറന്ന കോടതിയിൽ വാദം ഇല്ല. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് നാല് റിട്ട് ഹർജികൾ രാവിലെ 11 മണിക്ക് തുറന്ന കോടതിയിൽ വാദം കേൾക്കും. മൂന്നംഗ ബെഞ്ചാണ് ഈ നാല് ഹർജികൾ പരിഗണിക്കുന്നത്.

ശബരിമല ഹർജികൾ നാളെ- സുപ്രീം കോടതിയിൽ എന്ത് സംഭവിക്കും?

49 പുനഃ പരിശോധന ഹർജികൾ ചേംബറിലാണ് പരിഗണിക്കുന്നത്. മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ആണ് പുനഃ പരിശോധന ഹർജികൾ കേൾക്കുന്നത്. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എ എൻ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

പൊലീസിന്റെ 'കണക്കുപുസ്തകം' ശരിയോ ; ശബരിമലയിൽ ഒരു ഭക്തൻ ഒന്നര ലക്ഷത്തിന്റെ അപ്പം അരവണ വാങ്ങിയോ?

മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സുപ്രീം കോടതിയുടെ നിലപാട് സർക്കാരിനും ദേവസ്വം ബോർഡിനും പ്രതിഷേധവുമായി രംഗത്തുള്ള വിശ്വാസികൾക്കും ഏറെ നിർണായകമാണ്.
First published: November 12, 2018, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading