നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാലറി ചാലഞ്ച് : സര്‍ക്കാരിന്റെ ഹര്‍ജി  അടിയന്തിരമായി പരിഗണിക്കാമെന്നു സുപ്രീം കോടതി

  സാലറി ചാലഞ്ച് : സര്‍ക്കാരിന്റെ ഹര്‍ജി  അടിയന്തിരമായി പരിഗണിക്കാമെന്നു സുപ്രീം കോടതി

  • Share this:
   ന്യൂഡല്‍ഹി : സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധി സാലറി ചാലഞ്ചിനെ ബാധിക്കുന്നതിനാല്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു. കേസ് ഈ മാസം 29ന് പരിഗണിക്കും.

   ഐപിഎല്‍ തിരുവനന്തപുരത്ത് വിരുന്നെത്തുമോ?; സ്‌റ്റേഡിയത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് സിഒഒ അജയ് പത്മനാഭന്‍

   സാലറി ചാലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു. താല്പര്യമുള്ള ജീവനക്കാര്‍ക്ക് സാമ്പത്തിക ശേഷി അനുസരിച്ച് ഇഷ്ടമുള്ള തുക സംഭാവന നല്‍കാമെന്നായിരുന്നു ഡിവിഷന്‍ ബഞ്ച് വിധി. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രളയത്തിന് പണം നല്‍കാന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ച് ഉത്തരവ് ഇറക്കിയപ്പോള്‍ സമാന വ്യവസ്ഥ ഉണ്ടായിരുന്നു. അതിനെ മാതൃകയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

   കേസ് തുടരാൻ താൽപര്യമുണ്ടോ? മഞ്ചേശ്വരം കേസിൽ സുരേന്ദ്രനോട് ഹൈക്കോടതി

   ഹൈക്കോടതി വിധി സാലറി ചാലഞ്ചിനെ ബാധിക്കുന്നതിനാല്‍ ദീപാവലി അവധിക്ക് മുന്‍പ് കോടതി ഹര്‍ജി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ മാസം 29ന് ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. സാലറി ചാലഞ്ചില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധി ഉണ്ടെന്ന് പ്രാഥമ ദൃഷ്ട്യാ തോന്നുന്നുവെന്നതടക്കമുള്ള ഹൈക്കോടതി നിരീക്ഷണങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായ സാഹചര്യത്തില്‍ കൂടിയാണ് ഹര്‍ജി വേഗത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയത്.

   First published:
   )}