ക്ഷേത്രങ്ങളിലെ ഒരു ആചാരവും സുപ്രീം കോടതി വിലക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി വേണം. പെട്രോളിയം ആന്‍ഡ് സേഫ്ടി ഓര്ഗനൈസേഷന് (പെസോ) അനുവദിക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. സമയ നിയന്ത്രണത്തിലും കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
അതേസമയം ബേരിയം ഉപയോഗിച്ചുള്ള പടക്കങ്ങൾക്ക് പ്രത്യേക നിര്‍ദേശം സുപ്രീം കോടതി പുറപ്പെടുവിച്ചില്ല.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇളവ് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും തൃശൂര്‍ പൂരത്തിന് ഇളവ് അനുവദിക്കണം എന്ന് കോടതിയില്‍ വാദിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.