ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ഇന്ന് ഒരാണ്ട്. പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ അറുപതിലേറെ പരാതികളാണ് വിധിക്കുശേഷം സുപ്രീംകോടതിയുടെ തീരുമാനം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പ്രായവിത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ചത്. വിധിക്ക് ശേഷം പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ അറുപത്തഞ്ചോളം പരാതികളാണ് സുപ്രീംകോടതിയിലെത്തിയത്. ഈ ഹർജികൾ കോടതിയുടെ തീരുമാനം കാത്തിരിക്കുകയാണ്.
Also Read- പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന നടത്താം; ഹൈക്കോടതികോടതി നടപടികളിൽ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ
1. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം അംഗങ്ങൾ തീരുമാനിച്ചുകൊണ്ട് ഹർജികൾ തള്ളുക (സ്ത്രീപ്രവേശത്തെ എതിർക്കുന്നവർക്ക് തിരുത്തൽ ഹർജി നൽകാം).
2. വിധി പുനഃപരിശോധിക്കാൻ ഭൂരിഭാഗം അംഗങ്ങൾ തീരുമാനിക്കുന്നു. പഴയവിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസയച്ച് കേസിൽ വീണ്ടും വാദം കേൾക്കും. വാദംകേൾക്കാൻ തീരുമാനിച്ചാൽ വിശാലബെഞ്ചിനു വിടാം.
3. വിധിയിലെ ചില വിഷയങ്ങൾമാത്രം പുനഃപരിശോധിക്കാനായി വാദം കേൾക്കുക. 2018 ൽ വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹർജികളിൽ വിധി പറയുക.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് എ എം ഖാൻവിൽകർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17നു വിരമിക്കുമെന്നതിനാൽ അതിന് മുമ്പ് ഹർജികളിൽ വിധി പറയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.