വിശാല ബഞ്ച് വിധി പറയുന്നത് വരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ തയ്യാറാകില്ലെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം പ്രതിനിധി.
11:52 (IST)
ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്. ജീവിതത്തിലെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് തുല്യ അവകാശമുണ്ട്. പക്ഷെ നിലവിൽ വിഷയം വിശാല ബഞ്ചിന് വിട്ട സാഹചര്യത്തിൽ വിധി വരുന്നത് വരെ കാത്തിരിക്കെമെന്നും കാരാട്ട്.
പുനഃപരിശോധന വിധി വരുന്നത് വരെ ശബരിമലയിലെ സ്ഥിതി പഴയപോലെ തുടരണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്.. വീണ്ടും യുവതികളെ പ്രവേശിപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുമ്മനം.
11:10 (IST)
വിശാല ഭരണഘടനാ ബഞ്ചും സ്ത്രീകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി
Supreme Court Verdict on Sabarimala Live updates:
ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. ഒരു മതത്തിലെ ഇരുവിഭാഗങ്ങൾക്കും തുല്യ അവകാശമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ ഹർജികൾ വിശാല ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്രയും ജസ്റ്റിസ് ഖാൻവാലിക്കറും അനുകൂലിച്ചു. എന്നാൽ നിലവിലെ യുവതീപ്രവേശന വിധി നിലനിൽക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.