• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala Verdict: ശബരിമല ഹർജികളിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സാധ്യതകള്‍

Sabarimala Verdict: ശബരിമല ഹർജികളിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സാധ്യതകള്‍

എല്ലാ ഹർജികളും ഒരുമിച്ചു പരിഗണിച്ച കോടതി ഹർജികൾ കൊള്ളുമോ തള്ളുമോ എന്ന് മണിക്കൂറുകൾക്കകം അറിയാം.

  • Last Updated :
  • Share this:
    ന്യൂഡൽഹി: ശബരിമല ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കെ പല സാധ്യതകൾ നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഹർജികളും ഒരുമിച്ചു പരിഗണിച്ച കോടതി ഹർജികൾ കൊള്ളുമോ തള്ളുമോ എന്ന് മണിക്കൂറുകൾക്കകം അറിയാം.

    ശബരിമല വിധിയുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയത് 65 ഹർജികളും നാല് അപേക്ഷകളുമാണ്. യുവതീ പ്രവേശന വിധിയിൽ സുപ്രീംകോടതി ഉറച്ചു നിൽക്കുമോ അതോ വിധി പുനഃപരിശോധിക്കുമോ? സാധ്യതകൾ ഇങ്ങനെ

    1. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കേണ്ടെന്ന് വിലയിരുത്തി എല്ലാ ഹർജികളും തള്ളുക.
    2.വിധി പുനഃപരിശോധിക്കാനായി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുക. യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യുക.
    3. ഹർജികളിൽ വിശദമായി വാദം കേൾക്കാനായി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുക. എന്നാൽ യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതിരിക്കുക.
    4. ഏഴംഗ ബെഞ്ചിന് ഹർജികൾ വിടണമോ എന്നു പരിശോധിക്കുക.

    ഏതു തീരുമാനത്തിനും നിർണായകമാവുക ബെഞ്ചിലെ ഭൂരിപക്ഷ നിലപാടാണ്. ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് നിലവിൽ യുവതീ പ്രവേശന വിധിയോടുള്ള വിയോജിപ്പ് തുറന്നെഴുതിയിട്ടുള്ളത്. ജസ്റ്റിസ്മാരായ ആർ.എഫ് നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവർ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നവരും. പുതിയ ചീഫ് ജസ്റ്റിസിന്റെ നിലപാട് വിധിക്ക് എതിരോ, അനുകൂലമോ എന്നത് നിർണായകമാകും.

    Also Read- Sabarimala Live: വിധി രാവിലെ 10.30ന്; ഭക്തർ സംയമനം പാലിക്കണമെന്ന് കർമസമിതി

    First published: