കെ എം ഷാജിയുടെ അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കും

News18 Malayalam
Updated: November 26, 2018, 6:22 PM IST
കെ എം ഷാജിയുടെ അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കും
nikesh kumar-km shaji
  • Share this:
ന്യൂഡൽഹി: അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നൽകിയ അപ്പീൽ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ, എം ആർ ഷാ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകൻ നാളെ കോടതിയിൽ ആവശ്യപ്പെടും.

അതേസമയം, കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി. 24ാം തീയതിയാണ് ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്നു ഉത്തരവ്. ഇതോടെ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷാജിക്ക് കഴിയില്ല.

ഇക്കഴിഞ്ഞ നവംബർ 9നാണ് അഴീക്കോട് എംഎല്‍എയായിരുന്ന കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി എം.വി. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എന്നാൽ അന്നു തന്നെ കോടതിയിൽനിന്ന് രണ്ടാഴ്ചത്തെ താൽക്കാലിക സ്റ്റേ ഉത്തരവ് സ്വന്തമാക്കിയ കെ.എം ഷാജി നവംബർ 19ന് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ, ഷാജിയുടെ ഹർജി ഉടനടി പരിഗണിക്കാനാകില്ലെന്നും നിയമസഭാ അംഗമെന്ന നിലയിൽ ആനുകൂല്യം കൈപ്പറ്റാനാകില്ലെന്നുമായിരുന്നു നവംബർ 22ന് കേസ് പരിഗണിച്ച സുപ്രീം കോടതി വ്യക്തമാക്കിയത്.
First published: November 26, 2018, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading