നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭ കൈയാങ്കളി കേസ്: സുപ്രീം കോടതിയുടെ നിർണായക വിധി ബുധനാഴ്ച

  നിയമസഭ കൈയാങ്കളി കേസ്: സുപ്രീം കോടതിയുടെ നിർണായക വിധി ബുധനാഴ്ച

  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രാവിലെ 10.30 ന് വിധി പ്രസ്താവിക്കും.

  News18 Malayalam

  News18 Malayalam

  • Share this:
  ന്യൂഡൽഹി: നിയമസഭ കൈയാങ്കളി കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി ബുധനാഴ്ച. രാവിലെ 10.30ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കും. കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതി വിധി പറയുന്നത്.

  കേസിലെ പ്രതികളായ ആറ് ഇടത് നേതാക്കളുടെ ഹർജിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ചിരുന്ന തടസ ഹർജിയും കോടതി ഒരുമിച്ചാണ് പരിഗണിച്ചിരുന്നത്. സർക്കാരിന്റെ ഹർജിയിൽ അതിരൂക്ഷമായ വിമർശനമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. എം എൽ എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു.

  Also Read- Covid 19| മലപ്പുറത്ത് ഇന്ന് നാലായിരത്തിന് മുകളിൽ രോഗികൾ; നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ

  എം എൽ എമാർക്ക് നിയമസഭക്കുള്ളിൽ പ്രതിഷേധിക്കാൻ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദത്തിൽ ഉറച്ച് നിന്ന സംസ്ഥാന സർക്കാർ  കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കേസ് പിൻവലിക്കണമെന്നും വാദം ഉന്നയിച്ചിരുന്നു.

  Also Read- Zika Virus| സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ്; ആകെ രോഗം ബാധിച്ചത് 56പേർക്ക്

  സാക്ഷികളുടെ മൊഴി അവ്യക്തമാണ്. സഭാംഗങ്ങൾക്ക് ഭരണഘടനപരമായ പരിരക്ഷയുണ്ട്. രാഷ്ട്രീയ ത൪ക്കത്തിന്റെ ഭാഗമായുണ്ടാകുന്ന കുറ്റകൃത്യങ്ങളെ മറ്റ് കുറ്റകൃത്യങ്ങളായി കാണാനാകില്ല തുടങ്ങിയ വാദങ്ങൾ സംസ്ഥാന സ൪ക്കാ൪ ഉന്നയിച്ചു. എന്നാൽ സഭക്കകത്ത് എം എൽ എ തോക്കുപയോഗിച്ചാൽ  നിയമസഭയാണോ നടപടിയെടുക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുചോദ്യം.  പൊതു താത്പര്യം സംരക്ഷിക്കാനാണോ പൊതുമുതൽ നശിപ്പിച്ചത്. കോടതിയിലും ശക്തമായ വാദങ്ങൾ നടക്കാകാറുണ്ട്. അതിന്റെ പേരിൽ കോടതി വസ്തു വകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികൾക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകൻ സംസാരിക്കേണ്ടതെന്നും ബഞ്ച് വിമ൪ശിച്ചു.

  Also Read- മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടില്ലെന്ന് മേതിൽ ദേവിക; 'ചെളിവാരിയെറിയുന്നില്ല, വേർപിരിയൽ വേദനാജനകം'

  പൊതുമുതൽ നശിപ്പിച്ചാൽ നിയമസഭാംഗമെന്ന് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് തടസ ഹർജി നൽകിയ രമേശ് ചെന്നിത്തലക്ക് വേണ്ടി മുതി൪ന്ന അഭിഭാഷകൻ മഹേഷ് ജത്മലാനിയും വാദിച്ചിരുന്നു. വി ശിവൻ കുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.
  Published by:Rajesh V
  First published: