നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിടവാങ്ങിയത് പ്രതിസന്ധി കാലത്ത് സഭയെ കാത്ത നായകൻ; സംഘർഷം ഒഴിവാക്കാൻ നിർണായക നീക്കം 

  വിടവാങ്ങിയത് പ്രതിസന്ധി കാലത്ത് സഭയെ കാത്ത നായകൻ; സംഘർഷം ഒഴിവാക്കാൻ നിർണായക നീക്കം 

  മലങ്കര സഭയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തില്‍ അടിയുറച്ചു നിന്ന സഭാ തലവനായിരുന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ

  ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ

  ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ

  • Share this:
  സഭാതർക്കം ഏറെ സംഘർഷഭരിതമായ കാലത്തിലൂടെയാണ് കടന്നുപോയത്. ആ പ്രതിസന്ധി കാലത്ത് ഓർത്തഡോക്സ് സഭയിൽ നയിച്ചു എന്നതാകും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പതിനൊന്നു വർഷത്തെ ഭരണകാലത്തിൽ പ്രധാനം. ഈ കാലയളവിൽ സഭയുടെ ചരിത്രത്തിൽ അനേകം നേട്ടങ്ങൾ കൊയ്യുവാൻ സാധിച്ചുവെങ്കിലും പ്രതിന്ധികളിൽ കൂടെയാണ്  സഭ കടന്നുപോയത്.

  പാത്രയർകീസ് വിഭാഗവുമായുള്ള തർക്കങ്ങൾ സഭയുടെ സമാധാനത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. മലങ്കര സഭയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തില്‍ അടിയുറച്ചു നിന്ന സഭാ തലവനായിരുന്നു അദ്ദേഹം. "നമുക്ക് ഒരു സ്വപ്നമുണ്ട്. നാം ഒന്നാണ്. ഒരേ വിശ്വാസവും ഒരേ ആരാധനയും. നമ്മുക്ക് സമാധാനം വേണം. നാം ഒരു കൂടാരത്തില്‍ വസിക്കുന്നവരാകണം. ഒരു ശരീരമായി ദൈവത്തെ ആരാധിക്കുന്നവരാകണം" 2012 നവംബര്‍ 25 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന കാതോലിക്കേറ്റ് ശതാബ്ദി മഹാസമ്മേളനത്തില്‍ വച്ച് പരിശുദ്ധ ബാവ പറഞ്ഞ വാക്കുകളാണിത്.

  ധീര്‍ഘമായ നിയമയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2017 ജൂലൈ 3-നാണ് സുപ്രീം കോടതിയില്‍ നിന്ന്  ആണ് പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി നിര്‍ണായകമായ വിധി ഉണ്ടായത്. ഈ വിധി ലഭിക്കുന്നതിനായുളള നിയമ പോരാട്ടങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയെ മുന്നില്‍ നിന്ന് നയിച്ചത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാണ്.

  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭയിലെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നുളള അതിയായ ആഗ്രഹം പരിശുദ്ധ പിതാവിന് ഉണ്ടായിരുന്നു. അതിനുളള ആഹ്വാനം ആദ്യം തന്നെ അദ്ദേഹം നല്‍കിയുന്നെങ്കിലും അത് പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തി കാണുവാന്‍ പരിശുദ്ധ ബാവായ്ക്ക് സാധിച്ചില്ല. കോടതി വിധി അംഗീകരിച്ചാൽ മറു വിഭാഗവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പറഞ്ഞിരുന്നു.

  You may also like:ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കാലം ചെയ്തു

  എന്നാൽ കോടതി വിധി അംഗീകരിക്കുന്നതോടെ ആത്മീയ അധികാരം കൂടി കൈവിട്ടുപോകും എന്ന പ്രതിസന്ധി യാക്കോബായ സഭയ്ക്ക് ഉണ്ടായിരുന്നു. ഇതോടെ തർക്കം തുടർന്നു. വരിക്കോലി പളളിയില്‍ ആരാധനയ്ക്ക് എത്തിയ പരിശുദ്ധ കാതോലിക്കാ ബാവായെ 8 മണിക്കൂര്‍ പാത്രയർക്കീസ് വിഭാഗം തടഞ്ഞുവയ്ക്കുകയുണ്ടായി.

  അവിടെയും സംഘർഷങ്ങൾ ഒഴിവാക്കാൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർണായക പങ്കാണ് വഹിച്ചത്. കോടതി വിധി നടപ്പാക്കണമെന്ന് ഒറ്റ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. പള്ളികൾ പലതും സംഘർഷ കേന്ദ്രം ആയപ്പോൾ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ സംഘർഷ കേന്ദ്രങ്ങളിലേക്ക് പോകരുത് എന്ന് നിർദ്ദേശിച്ചു.

  ആദ്യന്തം സർക്കാർ വഴി കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത് ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ നേരിട്ടു ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം ഒഴിവാക്കി. പരുമല ആശുപത്രിയെ ക്യാൻസർ ചികിത്സാ കേന്ദ്രമാക്കി വളർത്തുന്നതിൽ അടക്കം അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധി നേരിടുന്ന വിശ്വാസികൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കാനും  ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകി.
  Published by:Naseeba TC
  First published:
  )}