കൊച്ചി: നടൻ പൃഥ്വിരാജിന്റെ (Prithviraj Sukumaran) ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു. പത്മ മേനോൻ ആണ് ഭാര്യ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ (Supriya Menon) ഏക മകളാണ്. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.
Summary: Vijayakumar Menon, father of Supriya Menon and father-in-law of Prithviraj Sukumaran, passes away in Kochi following heart-related ailments
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.