പത്തനംതിട്ട: സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ രംഗത്തെത്തി. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ വോട്ടുകൾ സിപിഎം നേതാക്കൾ കൈക്കലാക്കി. സർക്കാരിനെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ സിപിഎം വിരുദ്ധ വികാരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റൽ വോട്ട് സിപിഎം അട്ടിമറിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജീവനക്കാരുടെ പോസ്റ്റൽ വോട്ടുകൾ സിപിഎം സമാഹരിച്ചത്. പത്തനംതിട്ടയിൽ ആരോഗ്യവകുപ്പിലെ 480 വോട്ടുകൾ ഉൾപ്പടെ വിവിധ വകുപ്പുകളിലെ 3000 വോട്ടുകളാണ് ഇത്തരത്തിൽ സിപിഎം സമാഹരിച്ചതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
SSLC പരീക്ഷാ ഫലം നാളെ 2 മണിക്ക്; അറിയുന്നതിങ്ങനെ
ഇതുസംബന്ധിച്ച് മലയാലപ്പുഴയിലെ ഒരു സർക്കാർ ജീവനക്കാരൻ നൽകി പരാതി പരിശോധിച്ച് നടപടിയെടുക്കുന്നതിൽ ജില്ലാ വരണാധികാരി പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറി സെല്ലുകൾ സിപിഎം പ്രവർത്തിപ്പിച്ചിരുന്നതായും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ വരണാധികാരിയുടെ അറിവോടെയാണ് ഇക്കാര്യങ്ങൾ നടന്നത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.