മുസ്ലിം തീവ്രവാദത്തെകുറിച്ചുള്ള സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎം പ്രവര്‍ത്തകരുടെ കൊല്ലപ്പെട്ട കേസുകള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് സുരേന്ദ്രന് ആരോപിച്ചു. കേരളത്തിൽ തീവ്രവാദ കേസുകൾ അട്ടിമറിക്കാൻ സഹായിക്കുന്നത് സിപിഎമ്മാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആരോപണം.
പൊലീസ് ആസ്ഥാനത്തെ ഇമെയിൽ കേസ് അട്ടിമറിച്ചത് പിണറായി സർക്കാരാണ്. വാട്സ്ആപ്പ് ഹർത്താലുമായി ബന്ധപ്പെട്ട കേസുകൾ എങ്ങുമെത്തിയിട്ടില്ല. അഭിമന്യു കൊലപാതക കേസ് ഗൂഢാലോചന അട്ടിമറിച്ചത് പിണറായി സർക്കാരാണെന്നും ആരോപണമുണ്ട്. അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാത്തത് സിപിഎം പോപ്പുലർ ഫ്രണ്ട് ധാരണയുടെ പുറത്താണ്. നാദാപുരത്തെ ഈന്തുള്ളതിൽ ബിനു, ഷിബിൻ കൊലപാതകക്കേസുകൾ പോപ്പുലർ ഫ്രണ്ടുമായി ധാരണയുണ്ടാക്കി അട്ടിമറിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ അറിവോടെയാണ് ഒത്തുതീർപ്പ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അഴിയൂർ പഞ്ചായത്ത് സിപിഎം ഭരിക്കുന്നത് എസ്ഡിപിഐ പിന്തുണയോടെയാണെന്നും പി മോഹനന്റെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പഞ്ചായത്ത് ഭരണം ഒഴിയണമെന്നും സുരേന്ദ്രൻ കോഴിക്കോട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.