പത്തനംതിട്ട: ശബരിമല ദർശനത്തിനു പോയ തന്നെ കള്ളക്കേസിൽ കുടുക്കി എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൊലീസ് സ്റ്റേഷനിൽ എത്തിച്ച തനിക്ക് കുടിവെള്ളം പോലും നൽകിയില്ല. മരുന്ന് കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ പൊലീസ് അനുവദിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രനെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി
ശബരിമലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് ഇന്നലെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്ന സുരേന്ദ്രനെ രാവിലെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് അദ്ദേഹത്തെ പരിശോധനകൾക്ക് വിധേയനാക്കിയത്. തനിക്ക് പോലീസിന്‍റെ മർദനമേറ്റെന്നും അതിനാൽ എക്സറേ എടുക്കണമെന്നുമുള്ള സുരേന്ദ്രന്‍റെ ആവശ്യവും പോലീസ് അംഗീകരിച്ചു. ഇതിന് ശേഷം സുരേന്ദ്രനെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K surendran, Sabarimala, കെ സുരേന്ദ്രൻ, ശബരിമല