• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദങ്ങൾക്ക് മറുപടി; ഗർഭിണിയെ കാണാൻ സുരേഷ് ഗോപിയുടെ കുംടുംബം എത്തി

വിവാദങ്ങൾക്ക് മറുപടി; ഗർഭിണിയെ കാണാൻ സുരേഷ് ഗോപിയുടെ കുംടുംബം എത്തി

സുരേഷ് ഗോപിയുടെ ഭാര്യ രാധികയും കുടുംബവും ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി ആശ്വസിപ്പിച്ചു

suresh gopi

suresh gopi

  • Share this:
    തൃശൂർ: ഗര്‍ഭിണിയായ യുവതിയെ വയറില്‍ കൈവച്ച്‌ അനുഗ്രഹിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും കുടുംബവും തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ അന്തിക്കാടുള്ള വീട്ടിലെത്തി ആശ്വസിപ്പിച്ചു.

    വ്യാഴാഴ്ച മണലൂര്‍ മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടില്‍ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകന്‍ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോള്‍ പിറകെ ഓടിയ അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടർന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച്‌ അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ചത്.

    Also read: പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

    എന്നാൽ ഇതിനെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു, ഇതേ തുടർന്നാണ് പ്രചാരണ വേദികളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവര്‍ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദര്‍ശിച്ചത്.
    First published: