നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | ജസ്റ്റ് റിമംബർ ദാറ്റ് ! അണികള്‍ സാമൂഹിക അകലം പാലിച്ചില്ല; സുരേഷ് ഗോപി പരിപാടി ബഹിഷ്ക്കരിച്ചു

  Suresh Gopi | ജസ്റ്റ് റിമംബർ ദാറ്റ് ! അണികള്‍ സാമൂഹിക അകലം പാലിച്ചില്ല; സുരേഷ് ഗോപി പരിപാടി ബഹിഷ്ക്കരിച്ചു

  ചടങ്ങില്‍ എത്തിയപ്പോള്‍ തന്നെ സാമൂഹിക അകലം പാലിച്ചെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പ് സുരേഷ് ഗോപി നല്‍കിയിരുന്നു

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   കൊട്ടാരക്കര: അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് സുരേഷ് ഗോപി എം.പി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹൂക അകലം പാലിക്കാത്തതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി പരിപാടി ബഹിഷ്‌കരിച്ചത്.

   പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരളം പദ്ധതിയില്‍ തെങ്ങിന്‍തൈ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. ചടങ്ങില്‍ എത്തിയപ്പോള്‍ തന്നെ സാമൂഹിക അകലം പാലിച്ചെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പ് സുരേഷ് ഗോപി നല്‍കിയിരുന്നു.

   കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലി മന്ദിരം വളപ്പില്‍ ഓര്‍മ്മമരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ എത്തിയപ്പോള്‍ അണികളുടെ തിക്കും തിരക്കും വര്‍ധിച്ചു. എന്നാല്‍ അകന്ന് നില്‍ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ തയ്യാറായില്ല. വേദിയല്‍ ഉണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ്‌ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു.

   എന്നിട്ടും അണികള്‍ അനുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയ്യാറാകാതെ സുരേഷ് ഗോപി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികള്‍ പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

   Suresh Gopi | പാലക്കാട്ടെ ശ്രീദേവിയ്ക്ക് വീടൊരുങ്ങും; സഹായവുമായി സുരേഷ് ഗോപി

   പാലക്കാട്: കാവശ്ശേരിയിലെ ശ്രീദേവിയ്ക്ക് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി എംപി. കേരള സര്‍ക്കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതനുസരിച്ച് അഞ്ചു മുതല്‍ ആറു ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിനെ അറിയിച്ചു.

   കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശികളായ ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ശ്രീദേവിയെ സന്ദര്‍ശിച്ചിരുന്നു. സുരേഷ്ഗോപിയെ കണ്ട് ജീവിത പ്രയാസങ്ങള്‍ പറയണമെന്ന ശ്രീദേവിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായത്.

   വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം കോഴിച്ചെനയില്‍, പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ചതാണ് ശ്രീദേവിയെ. പിന്നീട് ഒരു നാടോടി സ്ത്രീ ഇവരെ എടുത്തു വളര്‍ത്തി. ഏഴു വയസു മുതല്‍ ആലുവ ജനസേവ ശിശുഭവനില്‍ വളര്‍ന്നു. 2015ല്‍ പാലക്കാട് കാവശ്ശേരി സ്വദേശി സതീഷ്, ശ്രീദേവിയെ വിവാഹം ചെയ്തു. നാലു വയസ്സുള്ള മകളുണ്ട്, ശിവാനി.

   അന്ന് നാടോടി സ്ത്രീയോടൊപ്പമുള്ള ശ്രീദേവിയുടെ ജീവിതം അറിഞ്ഞ് സുരേഷ്ഗോപി വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നു. അപ്പോഴേയ്ക്കും ശ്രീദേവിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് ഒരു സിനിമാ ചിത്രീകരണത്തിനിടെ ജനസേവ ശിശുഭവനില്‍ വെച്ചും സുരേഷ് ഗോപി ശ്രീദേവിയെ കണ്ടിരുന്നു.

   പാലക്കാട് നഗരസഭയില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാം എന്നായിരുന്നു ബിജെപി നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കേട്ട സുരേഷ് ഗോപി ശ്രീദേവിയുടെ വീട്ടില്‍ ചെന്ന് കാണാമെന്നറിയിക്കുകയായിരുന്നു.

   ശ്രീദേവിയെയും കുടുംബത്തെയും കാണാന്‍ മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്. സുരേഷ്‌ഗോപിയെ കണ്ടതോടെ ശ്രീദേവി കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ശ്രീദേവിയുടെ വിശേഷങ്ങള്‍ അറിഞ്ഞ്, സങ്കടങ്ങള്‍ കേട്ട് ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
   Published by:Karthika M
   First published:
   )}