Suresh Gopi സാനുമാഷിനെ കാണാനെത്തിയ സുരേഷ് ഗോപി വീടിനു മുന്നിൽ നിന്ന് മടങ്ങി; സന്ദർശനം വൈകുന്നേരത്തേക്ക് മാറ്റി
Suresh Gopi സാനുമാഷിനെ കാണാനെത്തിയ സുരേഷ് ഗോപി വീടിനു മുന്നിൽ നിന്ന് മടങ്ങി; സന്ദർശനം വൈകുന്നേരത്തേക്ക് മാറ്റി
എട്ട് മിനിറ്റോളം അഞ്ചടി ദൂരത്തില്‍ മാറി നിന്ന് പരസ്പരം സംസാരിച്ച ശേഷം തന്റെ മാതാവിനെ പഠിപ്പിച്ച അധ്യാപകനാണ് മാഷെന്ന കാര്യം സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു
കൊച്ചി: പ്രൊഫസർ എം.കെ സാനുമാഷിനെ കാണാനെത്തിയ സുരേഷ് ഗോപി എം.പി (Suresh Gopi M P) വീടിനു മുന്നിൽ നിന്ന് മടങ്ങി. സന്ദർശനം വൈകുന്നേരത്തേക്ക് മാറ്റുകയാണെന്ന് അറിയിച്ചാണ് സുരേഷ് ഗോപി സാനുമാഷിന്റെ വീട്ടിൽ കയറാതെ മടങ്ങിയത്. ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് പ്രൊഫസര്‍. എം. കെ. സാനുമാഷിന്റെ കൊച്ചിയിലെ വസതിയില്‍ സുരേഷ് ഗോപി എം. പി എത്തിയത്. സുരേഷ് ഗോപിയുടെ വരവും കാത്ത് മേഖലയിലെ പ്രാദേശിക ബി. ജെ. പി നേതാക്കളെല്ലാം നേരത്തെ തന്നെ സാനുമാഷിന്റെ വീട്ടില്‍ എത്തിയിരുന്നു. സന്ദര്‍ശന കാര്യം മൂന്‍കൂട്ടി മാധ്യമങ്ങളെ അറിയിച്ചതിനാല്‍ മാധ്യമ പ്രവര്‍ത്തകരും നേരത്തെ തന്നെ സാനുമാഷിന്റെ വസതിയില്‍ സുരേഷ് ഗോപിയുടെ വരവും കാത്ത് രാവിലെ 9. 30ന് മുന്‍പെ എത്തിയിരുന്നു. ഒടുവില്‍ പത്ത് മണിയോടെ തന്റെ സ്വന്തം വാഹനത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കുമൊപ്പം സുരേഷ് ഗോപി മാഷിന്റെ വീട്ടില്‍ എത്തി. സുരേഷ് ഗോപിയെ സ്വീകരിക്കുവാന്‍ വീടിന്റെ സിറ്റഔട്ടില്‍ സാനുമാഷും ബി ജെ പി പ്രാദേശിക നേതാക്കളും കാത്തിരുന്നു.
പക്ഷേ സാനു മാഷിന്റെ വീട്ടിലേക്ക് കയറാതെ വീടിന്റെ മതിലിന് പുറത്ത് നിന്നും സംസാരിക്കുവാനാണ് സുരേഷ് ഗോപി സമയം ചെലവഴിച്ചത്. രാവിലെ മുതല്‍ ആരോഗ്യ സ്ഥിതി മോശമാണെന്നും, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ വീട്ടിനുള്ളിലേക്ക് കയറുന്നില്ലെന്ന് സാനുമാഷിനെ സുരേഷ് ഗോപി അറിയിച്ചു. താന്‍ പുറത്തേക്ക് വരണമോയെന്ന് ചോദിച്ച സാനുമാഷിനോട് വേണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. താന്‍ കൊവിഡ് ടെസറ്റ് നടത്തി പരിശോധനാ ഫലം ലഭിച്ചശേഷം മടങ്ങിയെത്താമെന്നായിരുന്നു സുരേഷ് ഗോപിയുടെ നിര്‍ദ്ദേശം.
എട്ട് മിനിറ്റോളം അഞ്ചടി ദൂരത്തില്‍ മാറി നിന്ന് പരസ്പരം സംസാരിച്ച ശേഷം തന്റെ മാതാവിനെ പഠിപ്പിച്ച അധ്യാപകനാണ് മാഷെന്ന കാര്യം സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു. ഈ കാര്യം മാഷിനെ ഞങ്ങള്‍ അറിയിച്ചിരുന്നെന്നായിരുന്നു ബി ജെ പി നേതാക്കളുടെ മറുപടി. തനിക്ക് അമ്മയെ നല്ല ഓര്‍മ്മയുണ്ടെന്നും മാഷ് സുരേഷ് ഗോപിയെ അറിയിച്ചു.
കൂടിക്കാഴ്ച്ച് അവസാനിപ്പിച്ച് മടങ്ങി പോവാന്‍ ഒരുങ്ങിയ സുരേഷ് ഗോപി എം. പിയോട് പ്രതികരണം ആരാഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് കൊവിഡിനെ പേടിയില്ലേയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള മറു ചോദ്യം.
പൊതുവെ ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്നയാളാണ് പ്രൊഫസർ എം. കെ. സാനു. എഴുത്തുകാരന്, അധ്യാപകന്, സാംസ്കാരികപ്രവര്ത്തകന് എന്നി നിലകളിലാണ് അദ്ദേഹത്തിന് മലയാളികളുടെ മനസിലെ സ്ഥാനം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.