• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരേഷ് ഗോപി വാക്കുപാലിച്ചു; ബിജെപിക്കായി മത്സരിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കിയ രഞ്ജിതയ്ക്ക് സ്വന്തം വീട്

സുരേഷ് ഗോപി വാക്കുപാലിച്ചു; ബിജെപിക്കായി മത്സരിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കിയ രഞ്ജിതയ്ക്ക് സ്വന്തം വീട്

അമ്മയ്ക്ക് അവകാശമുള്ള കുടുംബ വിട്ടിൽ നിന്ന് സി.പി.എം ഭീഷണിയെ തുടർന്ന്  അച്ഛനും അമ്മയും 3 വയസുള്ള മകൾക്കും ഒപ്പം പുറത്തേക്ക് പോകേണ്ടി വന്നു എന്നാണ് പരാതി

  • Last Updated :
  • Share this:
കണ്ണൂർ: കഴിഞ്ഞ പഞ്ചായത്ത്  തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ കുടുംബ വീട്ടിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന കണ്ണൂരിലെ  രഞ്ജിതയ്ക്ക് സുരേഷ് ഗോപി വീടൊരുക്കി. വീടിന്റെ താക്കോൽ ദാനം വീരൻചിറയിൽ വെച്ച് സുരേഷ് ഗോപി നിർവ്വഹിച്ചു. തുടർന്ന് ഗൃഹപ്രവേശനവും പാലുകാച്ചൽ ചടങ്ങും നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയോടുള്ള ആദര സൂചകമായി വീടിന് ഹീരാഭവൻ എന്നാണ് പേര് നൽകിയിട്ടുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറുതാഴം പഞ്ചായത്തിലെ അതിയടംപത്താം വാർഡിൽ നിന്നാണ് രഞ്ജിത ദീപേഷ് മത്സരിച്ചത്. സി.പി.എം ശക്തി കേന്ദ്രമായ പഞ്ചായത്തിലെ പത്താം വാർഡിൽ 138 വോട്ട് നേടിയിരുന്നു.

Also Read-മോൾ വീട്ടിലെത്തിയത് രാത്രി ഒമ്പതിന്; ഓണാഘോഷത്തിന് അവധി നൽകിയില്ല;എറണാകുളം കളക്ടര്‍ക്കെതിരേ പരാതി

തുടർന്ന് അമ്മയ്ക്ക് അവകാശമുള്ള കുടുംബ വിട്ടിൽ നിന്ന് സി.പി.എം ഭീഷണിയെ തുടർന്ന്  അച്ഛനും അമ്മയും 3 വയസുള്ള മകൾക്കും ഒപ്പം പുറത്തേക്ക് പോകേണ്ടി വന്നു എന്നാണ് പരാതി.
പിന്നീട് ബിജെപി പ്രവർത്തകരുടെ സഹായത്തോടെ വാടകവീട്ടിലായിരുന്നു താമസം. വിഷയം ബി.ജെ പി. നേതാവ് കെ.രഞ്ജിത്ത് ആണ് എം.പിയായിരുന്ന സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തിയത്. വീട് നൽകാമെന്ന് സുരേഷ് ഗോപി അന്ന് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ രഞ്ജിതയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.

ഞാൻ വാഗ്ദാനം നിറവേറ്റി ഇതിൽ കൂടുതൽ സന്തോഷം എനിക്കാണ് തോന്നേണ്ടത് എന്നായിരുന്നു താക്കോൽ കൈമാറിയ ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. ഗൃഹപ്രവേശനത്തിന് എത്തിയ സുരേഷ് ഗോപിയെ ബിജെപി നേതാക്കളും നാട്ടുകാരും ചേർന്നാണ് സ്വീകരിച്ചത്. പ്രവർത്തകർ ഒരുക്കിയ മാലയും തലപ്പാവും സുരേഷ് ഗോപി രഞ്ജിതയ്ക്ക് നൽകി.

Also Read-'മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല; ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ല'; വി മുരളീധരന്‍

ചടങ്ങിൽ ബി.ജെ പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് , ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വൽസൻ തില്ലങ്കേരി, നേതാക്കളായ കെ.തമ്പാൻ, ബിജു എളക്കുഴി കെ.പി.അരുൺ , പ്രഭാകരൻ കടന്നപ്പള്ളി, സി.നാരായണൻ, മധു മാട്ടൂൽ, റിനോയ് ഫെലിക്സ് തുടങ്ങിയവർ സംബന്ധിച്ചു.
Published by:Jayesh Krishnan
First published: