തിരുവനന്തപുരം: അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി വാക്കു നൽകിയിരുന്നു. ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ നന്ദനയെ ചേർത്തുനിർത്തിയപ്പോൾ സുരേഷ് ഗോപിയുടെ പക്കൽ അവളുടെ വേദനകൾക്കുള്ള പരിഹാരവുമുണ്ടായിരുന്നു.
ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സന്ററിൽവെച്ച് സുരേഷ് ഗോപി ഇന്‍സുലിൻ പമ്പ് നന്ദനയ്ക്ക് കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറു ലക്ഷം രൂപ വരുന്ന ഉപകരണമാണ് നന്ദനയ്ക്ക് കൈമാറിയത്.
ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്. ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയില്‍ ആശ്വാസം കണ്ടാണ് നന്ദന മടങ്ങിയത്. ദിവസവും ശരീരത്തിൽ സൂചിയിറക്കി പ്രമേഹനില പരിശോധിക്കേണ്ട അവസ്ഥയിലായിരുന്നു നന്ദന. ഇതിന് പരിഹാരം ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം.
വയനാട് സന്ദർശനത്തിനിടെയാണ് നന്ദനയുടെ മാതാപിതാക്കൾ കാണാൻ എത്തിയിരുന്നു. ഇവരുടെ വിഷമം അറിഞ്ഞ സുരേഷ് ഗോപി ഇൻസുലിൻ പമ്പ് ഞാൻ വാങ്ങി നൽകാമെന്ന് വാക്കു നൽകിയിരുന്നു. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചതന്നെ ഇന്‍സുലിന്‍ പമ്പ് കുട്ടിയുട ശരീരത്തിൽ ഘടിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.