• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരേഷ് ഗോപി വീണ്ടും വാക്കുപാലിച്ചു; വീടും പറമ്പും ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിക്ക് വീടുവെക്കാൻ ധനസഹായം നൽകി

സുരേഷ് ഗോപി വീണ്ടും വാക്കുപാലിച്ചു; വീടും പറമ്പും ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിക്ക് വീടുവെക്കാൻ ധനസഹായം നൽകി

ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്

സുരേഷ് ഗോപി വീടിന്റെ ആധാരം കൈമാറുന്നു

സുരേഷ് ഗോപി വീടിന്റെ ആധാരം കൈമാറുന്നു

  • Share this:

    വീടും പറമ്പും ജപ്തി ഭീഷണിയിലായ സ്കൂൾ വിദ്യാർത്ഥിക്ക് (school student) വീട് വെക്കാൻ ധനസഹായം നൽകി സുരേഷ് ഗോപി (Suresh Gopi). സ്കൂളിന്റെ മാതൃകാപ്രവർത്തനത്തിലൂടെ ആധാരം തിരിച്ചെടുത്തെങ്കിലും, ഇവർ താമസിക്കുന്ന വീടിനു കെട്ടുറപ്പില്ല എന്നറിഞ്ഞതും വീടുവെക്കാൻ സുരേഷ് ഗോപി നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം കേട്ടതും കുട്ടിയുടെ മാതാവ് വേദിയിൽ പൊട്ടിക്കരഞ്ഞു.

    ജപ്തി ഭീഷണിയെ തുടർന്ന് വീടും പറമ്പും നഷ്‌ടപ്പെടുമെന്ന് കരുതിയ നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിയുടെ പറമ്പിന്റെ ആധാരം ബാങ്കിൽ നിന്നും മാതൃകപരമായ പ്രവർത്തനത്തിലൂടെ ജപ്തി ഒഴിവാക്കി നൽകിയ വിദ്യാർത്ഥികളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയതായിരുന്നു സുരേഷ് ഗോപി. ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്.

    View this post on Instagram

    A post shared by N.B.Swaraj (@nbswaraj)

    സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിയായത്, 2,20,000 രൂപയായിരുന്നു ബാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി.

    ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് രണ്ടു ലക്ഷത്തിലധികം രൂപ സ്വരൂപിച്ച് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത വീടിനെ ജപ്തിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

    Published by:user_57
    First published: