വിവാഹത്തിന് സഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറിയപ്പോള് പണമില്ലാതെ ബുദ്ധിമുട്ടിയ യുവതിയ്ക്ക് സഹായവുമായി സൂരേഷ് ഗോപി എം.പി.
ഇടുക്കി ദേവികുളം ഹൈസ്കൂളിന് സമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതുമൂലം പി.ഡബ്ല്യു ഉപേക്ഷിച്ച ഷെഡില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അശ്വതി എന്ന യുവതിയ്ക്കാണ് വിവാഹ സഹായവുമായി സുരേഷ്ഗോപി എത്തിയത്.
സെപ്റ്റംബര്‍ 9നാണ് അശ്വതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറിയപ്പോള് വിവാഹം നടക്കാത്ത സ്ഥിതിയായിരുന്നു. യുവതിയുടെ പിതാവ് അശോകന് 21 വര്‍ഷം മുന്‍പ് മരിച്ചതാണ്. അമ്മ സരസ്വതി താത്കാലിക ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷം മുന്‍പ് യുവതിയുടെ അമ്മയുടെ ജോലി നഷ്ടപ്പെട്ടു.
ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ സിന്ധു പുരുഷോത്തമനും എസ്.ഐ അശോകനും ചേര്‍ന്ന് സുരേഷ്ഗോപിയെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി ഇടുക്കി നേതൃത്വം വഴി കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കുകയും യുവതിയെ സഹായിക്കാനായി കഴിഞ്ഞ ദിവസം അടൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തുകയുമായിരുന്നു. അവിടെ വച്ച് വിവാഹത്തിനാവശ്യമായ പണവും സാരിയും അദ്ദേഹം യുവതിയെ ഏല്‍പ്പിച്ചു.
ബി.ജെ.പി ജില്ലാ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, ജനറല്‍ സെക്രട്ടറി വി.എന്‍ സുരേഷ്, സെക്രട്ടറയും മണ്ഡലം പ്രഭാരിയുമായ കെ.ആര്.സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ സിന്ധു പുരുഷോത്തമന്, അശോകനും അശ്വതിയോടൊപ്പം ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.
Also read - പഠിക്കാൻ ഫോൺ ഇല്ലെന്ന് വിദ്യാർഥിനി; സുരേഷ് ഗോപി MP ഫോണുമായി വീട്ടിലെത്തി
മലപ്പുറം: പഠിക്കാൻ ഫോൺ ഇല്ലെന്ന സങ്കടം അറിയിച്ച വിദ്യാര്‍ഥിനിക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി. സ്മാർട് ഫോണും പലഹാരവുമായാണ് സുരേഷ് ഗോപി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക പരാധീനത കാരണം പെൺകുട്ടിയുടെ വീട് നിർമ്മാണം പാതി മുടങ്ങിയ അവസ്ഥയിലായിരുന്നു. വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.
എസ് എസ് എൽ സി വിദ്യാർഥിനിയാണ് ഓൺലൈൻ പഠന സൌകര്യത്തിന് സ്മാർട് ഫോൺ ഇല്ലെന്ന വിവരം സുരേഷ് ഗോപി എം.പിയെ വിളിച്ച് അറിയിച്ചത്. വിഷമിക്കേണ്ടെന്നും വഴിയുണ്ടാക്കാമെന്നുമായിരുന്നു താരത്തിന്റെ മറുപടി. വിദ്യാർഥിനിയുടെ പേരും മറ്റ് വിവരങ്ങളും സുരേഷ് ഗോപി ചോദിച്ച് മനസിലാക്കി. എന്നാൽ ഇത്ര പെട്ടെന്ന് സഹായഹസ്തവുമായി മലയാളത്തിന്റെ സൂപ്പർ താരം വീട്ടിലെത്തുമെന്ന് പെൺകുട്ടി കരുതിയില്ല. വീട്ടിലേക്കുള്ള വഴി കുണ്ടും കുഴിയും ചെളിയും നിറഞ്ഞതായിരുന്നു. ഈ വഴിയെ പ്രിയ നടൻ എത്തുമെന്നും പെൺകുട്ടി കരുതിയില്ല.
എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെയും വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അമ്പരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപി, ആ ഗ്രാമത്തിലേക്ക് നേരിട്ട് എത്തി. കൊച്ചിയിൽ നിന്നാണ് താരം മലപ്പുറത്തെ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കൊച്ചിയിൽനിന്ന് വാങ്ങിയ പലഹാരങ്ങളും താരം കരുതിയിരുന്നു. അപ്രതീക്ഷിതമായി സുരേഷ് ഗോപി വന്നപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തനിക്ക് ഉണ്ടായതെന്നും പെൺകുട്ടി പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെൺകുട്ടിയുടെ വീടു നിർമ്മാണം പാതി മുടങ്ങിയ നിലയിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സുരേഷ് ഗോപി, വീട് നിർമ്മാണം പൂർത്തിയാക്കാൻ തന്റെ ട്രസ്റ്റ് സഹായിക്കുമെന്ന വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. ഇതിന്റെ വിവരങ്ങൾ വൈകാതെ അറിയിക്കാമെന്നും സുരേഷ് ഗോപി പെൺകുട്ടിയോടും കുടുംബത്തിനോടും പറഞ്ഞു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.