• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | 'കെ റെയില്‍ നടപ്പാകില്ല, ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്'; സുരേഷ് ഗോപി

Suresh Gopi | 'കെ റെയില്‍ നടപ്പാകില്ല, ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്'; സുരേഷ് ഗോപി

'കുഴപ്പമുള്ള ചോദ്യമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ ഒന്നും മിണ്ടാതെ പോകും' മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കായി പ്രചരണത്തിനായി സുരേഷ് ഗോപി എത്തി. തൃക്കാക്കരയില്‍ ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. പി.ടിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല. ആ വോട്ട് എ എന്‍ രാധാകൃഷ്ണനാണ് നല്‍കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.

    'കെ റെയില്‍ നടപ്പാകില്ല.ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ലോകം മാറിയതും. ഇന്ത്യ മാറിയതും പലരും അറിയുന്നില്ല' അദ്ദേഹം പ്രതികരിച്ചു. പിസിജോര്‍ജിന്റെ കേസിലെ തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കും.

    Also Read-BJP | ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 'കുന്തിരിക്ക സമ്മേളന'വുമായി ന്യൂനപക്ഷ മോര്‍ച്ച

    വിദ്വേഷ പ്രസംഗങ്ങളിലെ മറ്റ് അറസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം മറുപടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. 'കുഴപ്പമുള്ള ചോദ്യമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ ഒന്നും മിണ്ടാതെ പോകും. അത് ഞാന്‍ പാഠമാക്കി വച്ചിട്ടുണ്ട്' സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Wild Boar Attack|തിരുവമ്പാടിയിൽ വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം; കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

    കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 12 വയസ്സുകാരന് പരുക്ക്. ചെപ്പിലങ്ങോട് മുല്ലപ്പള്ളിയിൽ സനൂബിന്റെ മകൻ അദ്നാൻ ആണ് പരുക്കേറ്റത്. കുട്ടിയുടെ രണ്ട് കാലുകൾക്കും കുത്തേറ്റു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ഇന്ന് രാവിലെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. രാവിലെ സൈക്കിളിൽ വീട‌ിന് പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം വീടിനകത്ത് പന്നിയെ നാട്ടുകാര്‍ പൂട്ടിയിട്ട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

    Also Read-Popular Front |പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രവാക്യം സംഘപരിവാറിനെതിരെയെന്ന് കുട്ടിയുടെ പിതാവ്; അസ്കർ മുസാഫിർ പൊലീസ് കസ്റ്റഡിയിൽ

    അതേസമയം, കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മെയ് 25ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കാട്ടുപന്നികളെ ക്ഷുദ്രജീവികൾ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനം.

    കാട്ടുപന്നികളെ കൊല്ലുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്കരിക്കണം എന്നതാണ് നിർദേശം. ഇക്കാര്യം ഉറപ്പുവരുത്താൻ തയ്യാറാകണമെന്നും സർക്കാരിന്റെ നിർദ്ദേശമായി മന്ത്രി എ കെ ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി. കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പന്നികളെ കൊല്ലുന്നു എന്നുകരുതി അതിനെ ഭക്ഷിക്കാൻ അനുമതി നൽകിയാൽ നിയമം ദുരുപയോഗം ചെയ്യപ്പെടും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
    Published by:Jayesh Krishnan
    First published: