• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സുരേഷ് ഗോപി കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ്; പ്രാദേശിക നേതാക്കളെക്കാള്‍ ജനപ്രിയന്‍ മോദി' BJP സര്‍വേ റിപ്പോർട്ട്

'സുരേഷ് ഗോപി കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ്; പ്രാദേശിക നേതാക്കളെക്കാള്‍ ജനപ്രിയന്‍ മോദി' BJP സര്‍വേ റിപ്പോർട്ട്

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്.

  • Last Updated :
  • Share this:
    കേരളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവ് നടനും മുന്‍ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയാണെന്ന് ബിജെപി സര്‍വേ റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടിലാണ് സുരേഷ് ഗോപിയുടെ ജനപ്രീതിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെക്കാള്‍ ജനപ്രിയന്‍ മോദിയാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്

    ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയില്‍ കാര്യമായ കുറവ് കണ്ടെത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഉയര്‍ന്നതായാണ് സര്‍വേയിലെ കണ്ടെത്തല്‍.  ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വർദ്ധിച്ചെന്നും സംസ്ഥാന നേതാക്കളേക്കാൾ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്.

    ഈ സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്രമോദിയുടെ പ്രതിച്ഛായ തന്നെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍ നിഷേധിച്ചു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാന്‍ , കർണാടക തെലങ്കാന അടക്കം 6 സംസ്ഥാനങ്ങളില്‍ അടുത്ത വർഷം ആദ്യവും തെര‍ഞ്ഞെടുപ്പ് നടക്കും.
    Published by:Arun krishna
    First published: