ന്യൂഡല്‍ഹി: ആദിവാസി വൈദ്യന്മാര്ക്ക് നല്കിയ വാക്കുപാലിച്ച് സുരേഷ് ഗോപി(Suresh Gopi). കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക്(Tribal Treatment) അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സോനോവാളുമായി(Sarbananda Sonowal, Minister of AYUSH) വൈദ്യന്മാര്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാര്ക്കാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്.
ആദിവാസി ഊരുകളിലെ പര്യടനത്തിനിടെയായിരുന്നു പാരമ്പര്യ വൈദ്യമേഖലയിലെ പ്രശ്നങ്ങള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹായം നല്‍കാമെന്ന് ഉറപ്പ് നല്കിയ സുരേഷ്ഗോപി ആദിവാസി വൈദ്യന്മാര്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു.
ഈ മാസം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേരളത്തിലെത്തും. ഗോത്ര ചികിത്സയ്ക്ക് അംഗീകാരം, വനംവകുപ്പ് ഉദ്യോഗസ്ഥരുടം പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. കേന്ദ്രമന്ത്രി കേരളത്തിലെത്തുമ്പോള്‍ വൈദ്യന്മാരുമായി ചര്‍ച്ചനടത്തി പ്രശ്നപരിഹാരത്തിന് നടപടിയെടുക്കും.
Also Read-Kannur| ഹരിദാസ് വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസ്; അധ്യാപികയ്ക്ക് ജാമ്യംPalakkad | പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി; ഇരുചക്ര വാഹനങ്ങളിലെ യാത്രാ നിയന്ത്രണം തുടരുംപാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ആദ്യം നീട്ടിയ നിരോധനാജ്ഞ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ തുടരുന്നതിനൊപ്പം തന്നെ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്കുള്ള നിയന്ത്രണവും തുടരും.
ഇരുചക്ര വാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിൻസീറ്റ് യാത്രയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ പോപ്പുലര്‍ ഫ്രണ്ട്, ആര്.എസ്.എസ് അംഗങ്ങളായ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നുമാണെന്നാണ് കളക്ടർ വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കി അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.
Also Read-KSRTC ജീവനക്കാരുടെ ശബള വിഷയം: ആന്റണി രാജു പറഞ്ഞത് സർക്കാരിൻ്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രിജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിലും കവലകളിലും ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖരണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട് പൊലീസിന്റെ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. 90 പൊലീസുകാരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.