നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | ഇത്തവണ ചോദിക്കാതെ സല്യൂട്ട്; സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത് എസ്ഐ

  Suresh Gopi | ഇത്തവണ ചോദിക്കാതെ സല്യൂട്ട്; സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത് എസ്ഐ

  കൊച്ചി ചേരാനെല്ലൂരില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംപിയെ കണ്ടയുടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ സല്യൂട്ട് നൽകിയത്.

  Suresh Gopi

  Suresh Gopi

  • Share this:
   സല്യൂട്ട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി എംപിക്ക് വീണ്ടും പോലീസ് സല്യൂട്ട്. കൊച്ചി ചേരാനെല്ലൂരില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംപിയെ കണ്ടയുടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ സല്യൂട്ട് നൽകിയത്.

   കഴിഞ്ഞ ദിവസം ചോദിച്ചുവാങ്ങിയ സല്യൂട്ട് ഇത്തവണ ചോദിക്കാതെ തന്നെ ലഭിക്കുകയായിരുന്നു. സ്‌മൃതികേരം പദ്ധതിയുടെ ഭാഗമായി പണ്ഡിറ്റ് കറുപ്പന്റെ കൊച്ചി ചേരാനെല്ലൂരിലെ വീട്ടുവളപ്പില്‍ തെങ്ങിന്‍തൈ നട്ടു മടങ്ങും വഴിയായിരുന്നു ചേരാനെല്ലൂര്‍ എസ്ഐ എംപിക്ക് സല്യൂട്ട് നൽകിയത്. ചടങ്ങിനെത്തിയ സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിലും ഇന്ന് 71ാ൦ പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ നേർന്നാണ് മടങ്ങിയത്.

   നേരത്തെ തൃശൂരിൽ പോലീസുകാരനിൽ നിന്നും സല്യൂട്ട് ചോദിച്ചുവാങ്ങിയതിനെ തുടർന്ന് എംപി വലിയ വിവാദങ്ങളിൽ പെട്ടിരുന്നു. പല കോണിൽ നിന്നും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സുരേഷ് ഗോപിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ നടപടിയെ പിന്തുണച്ച് കെ ഗണേഷ്‌കുമാർ എംഎൽഎ രംഗത്ത് വന്നിരുന്നു. സുരേഷ്​ ഗോപി സല്യൂട്ട്​ ചോദിച്ചുവാങ്ങേണ്ടിവന്നത്​ ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന്​ ഗണേഷ്​ കുമാർ പറഞ്ഞത്. ഉദ്യോഗസ്​ഥർ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ്​ കുമാർ മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.

   അതേസമയം, എസ്ഐയെ നിര്‍ബന്ധിച്ചു സല്യൂട്ട് ചെയ്യിപ്പിച്ചതില്‍ തെറ്റൊന്നും ഇല്ലെന്നായിരുന്നു നേരത്തേ സുരേഷ് ഗോപി പ്രതികരിച്ചത്. പോലീസ് അസോസിയേഷൻ സംഭവത്തിൽ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. സല്യൂട്ട് അടിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു എന്നാൽ ഈ വാദം പോലീസ് അസോസിയേഷൻ തള്ളി.

   Also read- സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം

   സല്യൂട്ട് പരിപാടി നിർത്തണമെന്ന് സുരേഷ് ഗോപി; സല്യൂട്ടിൽ ഇടപെട്ടത് രാഷ്ട്രീയ വിവേചനം ഉള്ളത് കൊണ്ട്

   സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ നിർത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ജനപ്രതിനിധികൾക്ക് സല്യൂട്ട് അടിക്കേണ്ട എന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ ഡിജിപിയുടെ സർക്കുലർ കാണിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പരാതി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ പോലീസ് അസോസിയേഷൻ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തിൽ സുരേഷ് ഗോപിയുടെ മറുപടി. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. സല്യൂട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ രാജ്യസഭാ അധ്യക്ഷന് നൽകുക എന്നായിരുന്നു മറുപടി.

   സല്യൂട്ട് അടിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താൻ ഇതിനെയാണ് ചോദ്യം ചെയ്തത് എന്നും പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സല്യൂട്ട് വിവാദത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പാലക്കാട് യൂത്ത് കോൺഗ്രസ് ചെരുപ്പുകൊണ്ട് സുരേഷ് ഗോപിയുടെ ചിത്രത്തിനുമുന്നിൽ സല്യൂട്ട് അടിച്ച് പ്രതിഷേധിച്ചിരുന്നു.
   Published by:Naveen
   First published:
   )}