നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സനലിന്‍റെ വീടിന്റെ ജപ്തി ഒഴിവാക്കുന്നതിനുള്ള പണം സുരേഷ് ഗോപി എംപി കൈമാറി

    സനലിന്‍റെ വീടിന്റെ ജപ്തി ഒഴിവാക്കുന്നതിനുള്ള പണം സുരേഷ് ഗോപി എംപി കൈമാറി

    • Last Updated :
    • Share this:
      തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എംപി സഹായം കൈമാറി. മൂന്ന് ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്. വീട് പണയം വച്ച് വനിതാ വികസന കോർപറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. സനലിന്റെ ഭാര്യ വിജിയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ എത്തിയാണ് തുക കൈമാറിയത്.

      വനിത വികസന കോർപപ്പറേഷൻ അധികൃതരുമായി ചർച്ച നടത്തിയെന്നും വായ്പാ തിരിച്ചടവിന് വിജിക്ക് ഇളവുകൾ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വിജിക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും എം പി ആവശ്യപ്പെട്ടു.

      സനലിന്‍റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.

      നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനലുണ്ട്. ഇതിന്‍റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.

      First published:
      )}