• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

വാക്കുപാലിച്ച് സുരേഷ് ഗോപി; ജാതിവിവേചനത്തിന്റെ പേരിൽ ദുരിതംപേറുന്ന ദമ്പതികൾക്ക് പുതിയ വീട്

കോളനിയില്‍ അര്‍ഹരായ മറ്റൊരു കുടുംബത്തിനു കൂടി ഒരു വീട് കൂടി നിര്‍മിച്ചു നല്‍കുമെന്ന് എംപി

news18
Updated: February 11, 2019, 6:56 PM IST
വാക്കുപാലിച്ച് സുരേഷ് ഗോപി; ജാതിവിവേചനത്തിന്റെ പേരിൽ ദുരിതംപേറുന്ന ദമ്പതികൾക്ക് പുതിയ വീട്
സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
news18
Updated: February 11, 2019, 6:56 PM IST
പാലക്കാട്: ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെന്ന വീരന്‍- കാളിയമ്മ ദമ്പതികള്‍ക്കാണ് വീട് നിർമിച്ച് നല്‍കിയത്. ജാതീയ വിവേചനം കാരണം വീട് നിഷേധിക്കപ്പെട്ട ഈ ദമ്പതികള്‍ക്ക് സ്വന്തം കൈയില്‍ നിന്ന് പൈസ ചെലവഴിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മിച്ചത്.

രണ്ടുമുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീട്. താക്കോല്‍ദാന ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ സുരേഷ് ഗോപി പങ്കുവച്ചു. കോളനിയില്‍ അര്‍ഹരായ മറ്റൊരു കുടുംബത്തിനു കൂടി ഒരു വീട് കൂടി നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് ജാതി-രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ ഏറെ പ്രതിഷേധമുണ്ടായ സ്ഥലമാണ് അംബേദ്കര്‍ കോളനി. അന്ന് കോളനിയില്‍ എത്തിയപ്പോഴാണ് ഒരു കുടുംബത്തിന് വീട് വച്ചു നല്‍കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോളനിയില്‍ സാമ്പത്തിക പരാധീനതകള്‍ ഏറെയുള്ള കുടുംബത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍