നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | 'സിഐ എവിടെയാണ്? ഇതിന്റെയെല്ലാം ആള്‍ അദ്ദേഹമല്ലേ'; പൊലീസിന്റെ പൊതിച്ചോറിനു സുരേഷ് ഗോപിയുടെ പൊന്നാട

  Suresh Gopi | 'സിഐ എവിടെയാണ്? ഇതിന്റെയെല്ലാം ആള്‍ അദ്ദേഹമല്ലേ'; പൊലീസിന്റെ പൊതിച്ചോറിനു സുരേഷ് ഗോപിയുടെ പൊന്നാട

  ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയ ശേഷമാണ് എംപി യാത്ര പറഞ്ഞത്.

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   തൃശൂര്‍: ജനമൈത്രി പൊലീസിന്റെ(Janamaithri Police) പൊതിച്ചോറിന് സുരേഷ് ഗോപി എംപിയുടെ(Suresh Gopi MP) അഭിനന്ദനം. ഒരു വര്‍ഷമായി കൊരട്ടി ജംഗ്ഷനില്‍ ജനമൈത്രി പൊലീസ് നടത്തിവരുന്ന പാഥേയം പദ്ധതിയ്ക്കാണ്(Padheyam Project) സുരേഷ് ഗോപി എംപി അഭിനന്ദനം അറിയിച്ചത്. ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോര്‍ വയ്ക്കാം. വിശക്കുന്നവര്‍ക്ക് അത് കൊണ്ടുപോകാം.

   ഈ പദ്ധതി അറിഞ്ഞ സുരേഷ് ഗോപി പൊതിച്ചോറുമായി എത്തി. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ചിറങ്ങിയ എംപി സിഐയെ അന്വേഷിച്ചു. സിഐ ബി കെ അരുണ്‍ സ്റ്റേഷിന്‍ യോഗത്തിലാണെന്ന് എസ്‌ഐ അറിയിച്ചു. സിഐയ്ക്കായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏല്‍പ്പിച്ചു. ഇത് അദ്ദേഹത്തിനുള്ളതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

   ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയ ശേഷമാണ് എംപി യാത്ര പറഞ്ഞത്. കോ ഓര്‍ഡിനേറ്റര്‍മാരായ കെ.സി.ഷൈജു, സുന്ദരന്‍ പനംകൂട്ടത്തില്‍, കെ.എന്‍.വേണു എന്നിവര്‍ പദ്ധതി വിശദീകരിച്ച കൊടുത്തു.

   Also Read-Mullapperiyar | ബേബി ഡാമിന് താഴെയുള്ള മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി; വനം മന്ത്രി അറിഞ്ഞില്ല; വിശദീകരണം തേടി

   G Sudhakaran|സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാതെ നടപടി പരസ്യ ശാസന; സുധാകരനെ സംരക്ഷിച്ച് പിണറായി വിജയൻ

   സംസ്ഥാന സമിതിയിൽ നിന്ന് (cpm) തരംതാഴ്ത്തൽ പോലുള്ള കടുത്ത നടപടികളിൽ നിന്ന് സുധാകരനെ (GSudhakaran)സംരക്ഷിച്ചു നിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റ (Pinarayi Vijayan) ഇടപെടലാണ്. 2002ൽ വിഭാഗീയ പ്രവർത്തനത്തിന് സംസ്ഥാന സമിതിയിൽ നിന്ന് സുധാകരനെ തരംതാഴ്ത്തിയിരുന്നു. എന്നാൽ ഇത്തവണ നടപടിയെടുത്ത് ഒഴിവാക്കാനല്ല, പകരം തെറ്റു തിരുത്തി കൂടെ നിർത്താനാണ് പാർട്ടി തീരുമാനം. പാർട്ടിയിൽ വിഭാഗീയതയും സംഘടാ വിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ജി.സുധാകരനെതിരായ നടപടിയിലൂടെ സിപിഎം, നേതാക്കൾക്കും അണികൾക്കും നൽകുന്നത്.

   ജില്ലാ സമ്മേളനത്തിലെ വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ 2002ൽ ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചു വിടുകയും ജില്ലാ സെക്രട്ടറി കൂടിയായ സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. മുൻ ജില്ലാ സെക്രട്ടറി വി.കേശവനേയും അന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തി. ജില്ലാ സമ്മേളന തെരഞ്ഞെടുപ്പുകളിൽ പാർട്ടി ചട്ടങ്ങൾ ലംഘിക്കാൻ കൂട്ടു നിന്നു എന്നായിരുന്നു സുധാകരനെതിരേ അന്നു ചാർത്തിയ കുറ്റം.

   തുടർന്ന് എം.എ.ബേബിക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി. നടപടിക്കു ശേഷം പിണറായി വിജയനോട് അടുത്ത സുധാകരൻ അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറി. വിഎസ്-പിണറായി വിഭാഗീയതയുടെ കാലത്ത് ആലപ്പുഴ പാർട്ടിയെ പിണറായിയോട് അടുപ്പിച്ചത് സുധാകരനായിരുന്നു. ദശാബ്ദങ്ങളോളം കൈവള്ളയിലായിരുന്ന ആലപ്പുഴ പാർട്ടിയിലെ സ്വാധീനം അടുത്തകാലത്താണ് സുധാകരന് നഷ്ടമായത്. അതാണ് ഇപ്പോൾ പാർട്ടി നടപടിയിൽ വരെയെത്തിച്ചത്. എന്നാൽ വിശ്വസ്തനെ കൈവിടാൻ ഇപ്പോഴും പിണറായി തയാറായില്ല.

   Also Read-Plus One | കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ നവംബര്‍ 23ഓടെ; ആര്‍ക്കും ആശങ്ക വേണ്ട; മന്ത്രി വി ശിവന്‍കുട്ടി

   അച്ചടക്ക ലംഘനത്തിന് നടപടി എടുക്കുമ്പോഴും അത് പരമാവധി ലഘുവാക്കാൻ പിണറായി വിജയൻ ശ്രദ്ധിച്ചതാണ് സുധാകരന് തുണയായത്. സുധാകരനെതിരായ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗൗരവം കണക്കാക്കുമ്പോൾ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കൽ പോലും ഏറ്റവും കുറഞ്ഞ ശിക്ഷയായി മാറിയേനെ എന്ന അഭിപ്രായമുള്ളവർ സിപിഎമ്മിലുണ്ട്.

   എന്നാൽ അതുണ്ടായില്ല. പകരം, പാർട്ടി നടപടിയിൽ ദു:ഖിതനായ സുധാകരനെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി. സെക്രട്ടേറിയറ്റിലെ ധാരണയുടെ കൂടി അടിസ്ഥാനത്തിലാണ് ക്ലിഫ് ഹൗസിലെത്തി തന്നെ കാണാൻ സുധാകരനോട് പിണറായി ആവശ്യപ്പെട്ടത്. തെറ്റിപ്പിരിഞ്ഞു പോകാനല്ല, തെറ്റുതിരുത്തി കൂടെ നിൽക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ജില്ലയിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കണമെന്നും സുധാകരനോട് പിണറായി ആവശ്യപ്പെട്ടതായാണ് വിവരം.

   സംസ്ഥാന നേതാക്കളുടെ പ്രായപരിധി 75 ആക്കാൻ സിപിഎം തീരുമാനിച്ചാൽ സുധാകരന് സംസ്ഥാന സമിതിയിൽ ഇനി അവസരമുണ്ടാകില്ല. അതും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാതിരിക്കാൻ കാരണമായി. അതേസമയം തന്നെ സംഘടനാ വീഴ്ചകളോടും പാർലമെന്ററി വ്യാമോഹത്തോടും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന സന്ദേശവും നടപടിയിലൂടെ സിപിഎം നൽകുന്നു.

   സമ്മേളന കാലത്ത് അച്ചടക്ക നടപടികൾ ഉണ്ടാകില്ലെന്ന പതിവും സിപിഎം തിരുത്തുകയാണ്. ജില്ലാതലത്തിൽ നിരവധി നേതാക്കൾക്കെതിരേ ഉണ്ടായ നടപടി സംസ്ഥാന നേതാവായ സുധാകരനിൽ എത്തി നിൽക്കുന്നു. തെരഞ്ഞെടുപ്പ് രംഗത്തെ പ്രവർത്തന വീഴ്ചയിൽ കൂടുതൽ നേതാക്കൾക്കെതിരേ നടപടി വരുമെന്നും സൂചനയുണ്ട്.
   Published by:Jayesh Krishnan
   First published:
   )}