നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | കറിക്ക് ഏതാ നല്ലത്? നെയ്മീനെന്ന് വില്‍പ്പനക്കാര്‍; ആറരക്കിലോ വാങ്ങി പറഞ്ഞതിലും കൂടുതല്‍ പണം നല്‍കി സുരേഷ് ഗോപി

  Suresh Gopi | കറിക്ക് ഏതാ നല്ലത്? നെയ്മീനെന്ന് വില്‍പ്പനക്കാര്‍; ആറരക്കിലോ വാങ്ങി പറഞ്ഞതിലും കൂടുതല്‍ പണം നല്‍കി സുരേഷ് ഗോപി

  എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

  • Share this:
   തൃശൂര്‍ അങ്ങനെ കൊടുത്തില്ലേലും തൃശൂരുകാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി ശക്തന്‍മാര്‍ക്കറ്റില്‍ ചെയ്യാനിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

   മത്സ്യ മാര്‍ക്കറ്റില്‍ എത്തിയ അദ്ദേഹം മീന്‍ വാങ്ങാനും മറന്നില്ല. കറിവയ്ക്കാനായി നല്ല നെയ്മീന്‍ തെരഞ്ഞെടുത്ത് വാങ്ങുകയും ചെയ്തു. കറിവയ്ക്കാന്‍ ഏതാ നല്ലതെന്ന് ചോദിച്ചതിന് നെയ്മീന്‍ എന്നായിരുന്നു. വില്‍പ്പനക്കാരന്റെ മറുപടി. പിന്നാലെ ആറരകിലോയാളം തൂക്കം വരുന്ന മീന്‍ സുരേഷ് ഗോപി വാങ്ങിച്ചു.

   Also Read-File Missing | ആരോഗ്യവകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിലധികം ഫയലുകള്‍ കാണാനില്ല; മോഷണമല്ലെന്ന് പോലീസ്

   മീനിന്റെ വില ചോദിച്ചതോടെ കച്ചവടക്കാരുടെ മത്സരവിളിയായിരുന്നു. നെയ്മീന്‍ വാങ്ങാന്‍ തീരുമാനിച്ചു. മൂവായിരം രൂപയ്ക്ക് അടുത്തായി വിലയും പറഞ്ഞു. പറഞ്ഞതിലും കൂടുതല്‍ നല്‍കുകയും ചെയ്തു. ബാക്കി പണം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കാനും സുരേഷ് ഗോപി നിര്‍ദേശിച്ചു.

   Also Read-Cycle with Kochi | കൊച്ചിയെ അറിയാൻ ഇനി സൈക്കിളിൽ കറങ്ങാം; ബൈ സൈക്കിൾ പരിശീലന പദ്ധതിക്ക് തുടക്കം

   ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തന്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു. ജയിച്ചാലും തോറ്റാലും മാര്‍ക്കറ്റ് നവീകരണത്തിന് പണം നല്‍കുമെന്ന് സുരേഷ് ഗോപി വാക്കും നല്‍കി. ഈ വാക്കാണ് സുരേഷ് ഗോപി ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.
   Published by:Jayesh Krishnan
   First published: