നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാര്‍ക്കോട്ടിക് ജിഹാദ്:സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി; 'എല്ലാത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല'

  നാര്‍ക്കോട്ടിക് ജിഹാദ്:സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി; 'എല്ലാത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല'

  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  News18

  News18

  • Share this:
   തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

   എല്ലായ്‌പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

   അതേസമയം പാലാ ബിഷപ്പിന്റെ പരാമര്‍ശം വലിയ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തില്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയിരുന്നു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

   ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

   നാര്‍ക്കോട്ടിക് ജിഹാദ്; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിയ്ക്കണം; ആവശ്യവുമായി ബിജെപി

   പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

   ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയാണെന്നും സപരേന്ദ്രന്‍ കുറ്റപ്പെടുത്തി.

   താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

   തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനായി സമരം ചെയ്യേണ്ടി വരുന്നത് കേരളത്തില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷ പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നത് നാണക്കേടാണെന്നും പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തിരൂരില്‍ ബിജെപി തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published: