വിഷുക്കൈനീട്ട വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി. സംഭവം വിവാദമാക്കാന്‍ നോക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മ്ലേച്ഛന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ടിപിയെയും ഷുഹൈബിനെയും ശരത് ലാലിനെയും കൃപേഷിനെയും ഇല്ലാതാക്കിയത് പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട, വിവാദത്തെ ഭയപ്പെട്ട് പിന്മാറില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കാൻ വിമർശകരെ വെല്ലുവിളിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Also Read- കാറിലിരുന്ന് കൈനീട്ട വിതരണം; കാൽതൊട്ട് വന്ദിച്ച് സ്ത്രീകൾ; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ; പിന്നാലെ വിമർശനവുംക്രൈസ്തവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മാര്‍പാപ്പ ഇന്ത്യയിലെത്തും മുന്‍പ് കോണ്‍ക്ലേവ് വിളിക്കണം, ലൗ ജിഹാദ് വിഷയത്തില്‍ ബിഷപ്പുമാരെ കണ്ടതു ഓര്‍മിപ്പിച്ച് ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനു പ്രധാനമന്ത്രിയും , അമിത് ഷായും മുന്‍കൈ എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൈനീട്ടം നല്‍കാന്‍ നോട്ട് റിസര്‍വ് ബാങ്കില്‍ നിന്ന്; കിറ്റ് പോലെ ഒരു രൂപകൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല; സുരേഷ് ഗോപി
അമ്പതിനായിരം പേർക്ക് കൈനീട്ടമായി നൽകാനുള്ള ഒറ്റ രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് എത്തിച്ചതാണെന്ന് നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ആകെ 30,000 രൂപയുടെ നോട്ടുകൾ ആണ് കൈനീട്ടമായി നൽകാൻ ആദ്യം എത്തിച്ചത്. ഒരു രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് എത്തിക്കുകയായിരുന്നു. തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലായി 30,000 പേർക്ക് ഇതിനകം കൈനീട്ടം നൽകി. നേരിട്ട് എത്താൻ കഴിയില്ലെങ്കിലും മറ്റു ജില്ലകളിലേക്കും കൈനീട്ടം എത്തിച്ചു. ഇതു കൂടി ചേർക്കുമ്പോൾ അമ്പതിനായിരം പേർക്ക് കൈനീട്ടം നൽകാൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read- 'സുരേഷ് ഗോപി കൈനീട്ടം നൽകിയത് നല്ല കാര്യം; കാൽ തൊട്ട് വന്ദിക്കുന്നത് ആചാരം' : കെ സുരേന്ദ്രൻ കൈനീട്ടം നൽകിയതിനെ ചില വക്രബുദ്ധികൾ എതിർത്തപ്പോൾ മറ്റുള്ളവർക്ക് അത് വാങ്ങാൻ ആവേശം കൂടി. ഇങ്ങനെ ആവേശം കൂട്ടണമെന്നാണ് വക്രബുദ്ധികളോട് പറയാനുള്ളത്. വെഞ്ഞാറമൂട്ടിലേക്കുള്ള യാത്രയ്ക്കിടെ പത്തിടത്ത് കൈനീട്ടം നൽകി. കിറ്റ് കൊടുത്ത് സ്വാധീനിച്ചത് പോലെ ഒരു രൂപം നൽകി ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കൈനീട്ടം വാങ്ങിയ ആളുകള്‍ സുരേഷ് ഗോപിയുടെ കാൽതൊട്ട് വന്ദിച്ച സംഭവം ഇതിനോടകം വിവാദമായി കഴിഞ്ഞു. സിപിഎം ഉൾപ്പെടെ ഇടതു കേന്ദ്രങ്ങൾ വിഷയത്തെ അതിശക്തമായി പൊതുസമൂഹത്തിൽ ഉയർത്തി കാട്ടുന്നു. കർഷകരെ കുറിച്ച് സുരേഷ് ഗോപി നടത്തിയ പരാമർശവും വലിയ പ്രതിഷേധമായി മാറുകയാണ്. ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഉത്തരേന്ത്യൻ രീതിയാണ് സുരേഷ് ഗോപിയുടേതെന്നും മാടമ്പിത്തം കേരളത്തിൽ വിലപ്പോകില്ലെന്നുമാണ് എതിർചേരിയുടെ പ്രചരണം. വിവാദ പരാമര്‍ശം നടത്തിയ സുരേഷ് ഗോപിക്കെതിരെ ഒരുകൂട്ടം കർഷകർ തൃശൂരിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.