തൃശൂർ: ഒല്ലൂർ എസ്.ഐയെകൊണ്ട് സല്യൂട്ട് അടിപ്പിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. എം പി യുടെ മുമ്പിൽ വാഹനം കൊണ്ടു വന്നിട്ട് ഓഫീസർ ഇരിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ഉള്ളവർ രാജ്യ സഭ ചെയർമാനോട് പരാതി അറിയിക്കട്ടെ. വളരെ സൗമ്യമായിട്ടാണ് എസ്.ഐയെ വിളിച്ചു വരുത്തിയത്. താൻ തിരിച്ചു സല്യൂട്ട് അടിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി.
ഒല്ലൂർ എസ്.ഐയെ കൊണ്ട് സുരേഷ്ഗോപി എം.പി സല്യൂട്ട് ചെയ്യിപ്പിച്ചത് വാർത്തയായിരുന്നു. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. 'ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല' എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങൾ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണർ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണർ സിനിമ വമ്പൻ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്.ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
തോറ്റു, വാഗ്ദാനം മറന്നില്ല; ശക്തന് മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ ശക്തന് മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് സുരേഷ് ഗോപി എംപി. ഇത് സംബന്ധിച്ച് കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസിനെ കണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന് മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന് മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു.
Also Read-
യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാൻ വാവ സുരേഷ് എത്തി
ആ ഉറപ്പ് പാലിക്കുന്നതിനായിരുന്നു അദ്ദേഹം തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയത്. നവംബര്‍ 15ന് മാര്‍ക്കറ്റ് നവീകരണത്തിന്റെ രൂപരേഖ നല്‍കുമെന്ന് മേയര്‍ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു കോടി രൂപയാണ് എംപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എംപി ഫണ്ടില്‍ നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ നല്‍കും.
പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷം രൂപവീതം നല്‍കനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തന് മാര്‍ക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.
പത്തു കോടി രൂപയുടെ മാസ്റ്റര്‍പ്ലാനില്‍ കേന്ദ്ര ധനസഹായം ലഭിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം ഉറപ്പു നല്കി. ശക്തന് മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവച്ച ഒരു കോടി രൂപ ഇനി കോര്പ്പറേഷന് സ്വീകരിച്ചില്ലെങ്കില്‍ തൃശൂരില്‍ ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ വികസനപ്രവര്‍ത്തികള്‍ക്കായി ചെലവിടുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. മേയര്‍ക്കൊപ്പം പി കെ ഷാജന്ഡ, എന്‍എ ഗോപകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.