നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിനിമാനടനല്ല സംസ്ഥാന അധ്യക്ഷനാകേണ്ടത്; രാഷ്ട്രീയത്തിൽ കാൽവെച്ച് വളർന്നവരാണ് വരേണ്ടത്': സുരേഷ് ഗോപി എംപി

  'സിനിമാനടനല്ല സംസ്ഥാന അധ്യക്ഷനാകേണ്ടത്; രാഷ്ട്രീയത്തിൽ കാൽവെച്ച് വളർന്നവരാണ് വരേണ്ടത്': സുരേഷ് ഗോപി എംപി

  'മുരളീധരനോ സുരേന്ദ്രനോ പറഞ്ഞാലും പ്രസിഡന്‍റാകാൻ ഇല്ല. മോദിയും അമിത് ഷായും അതു പറയില്ല. പ്രസിഡൻറ് ആകേണ്ടത് രാഷ്ട്രീയക്കാർ ആണ്,'

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   തിരുവനന്തപുരം: ബിജെപി സംസഥാന അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യകതമാക്കി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. ഒരു സിനിമാ നടനല്ല, സംസ്ഥാന അധ്യക്ഷന്‍റെ ജോലി ചെയ്യേണ്ടത്, രാഷ്ട്രീയത്തിൽ കാൽ വച്ച് വളർന്നവരാണ് വരേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മുരളീധരനോ സുരേന്ദ്രനോ പറഞ്ഞാലും പ്രസിഡന്‍റാകാൻ ഇല്ല. മോദിയും അമിത് ഷായും അതു പറയില്ല. പ്രസിഡൻറ് ആകേണ്ടത് രാഷ്ട്രീയക്കാർ ആണ്, സിനിമാക്കാരനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

   പാലാ ബിഷപിന്‍റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടേ.
   ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം. സഭാ അധ്യക്ഷന്മാരുടെ യോഗം
   കേന്ദ്രം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

   ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ് ഒരു സമുദായത്തെയും പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് ഇക്കാര്യത്തിൽ ഒരു വിഷമവും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

   പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണം; സർക്കാർ കാഴ്ച്ചക്കാരായി നോക്കി നിൽക്കരുത്: മുസ്ലീം മത സംഘടനകൾ

   സച്ചാർ വിഷയം ചർച്ച ചെയ്യാൻ ലീഗ്‌ വിളിച്ച് ചേർത്ത യോഗത്തിലെ മുഖ്യ ചർച്ച  പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന തന്നെയായിരുന്നു. ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന പിൻവലിക്കണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലീം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ലക്ഷ്യം വെച്ചത് മുസ്ലിംങ്ങളെ തന്നെയാണ്. ഇത്തരം പരാമർശങ്ങൾ ഇനിയും ഉണ്ടാവാൻ പാടില്ല. ഇത് സമൂഹത്തിന് ഗുണം ചെയ്യില്ല. കേരളത്തിന്റെ മതസൗഹാർദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് നടത്തിയ  വാർത്താസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് ശേഷമുള്ള  പറഞ്ഞു.

   Also Read- '2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ല'; മുഖ്യമന്ത്രി

   സർക്കാർ വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കാൻ തയ്യാറാവണം വിവാദ പ്രസ്താവന നടത്തിയിട്ടും വിഷയത്തിൽ മുസ്ലിം സംഘടനകളുടെ പ്രതികരണം പക്വതയോടെ ആയിരുന്നുവെന്നും യോഗം വിലയിരുത്തി. യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇത് ഏറെ സ്വാഗതാർഹമാണ്. എന്നാൽ സർക്കാരിന്റെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നോക്കി നിൽക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

   കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം ചേർന്നത്. വൈകുന്നേരം 3.30 ന് തുടങ്ങിയ യോഗം 2 മണിക്കൂറോളം തുടർന്നു. സച്ചാർ വിഷയത്തിൽ സർക്കാരിൽ നിന്നും യാതൊരു നീതിയും ലഭിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ സർക്കാരിനോടുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}