• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi| ‘എടാ സുരേഷ്ഗോപിയേ..’; പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമം; സിനിമാ സ്റ്റൈലിൽ പാഞ്ഞടുത്ത് താരം

Suresh Gopi| ‘എടാ സുരേഷ്ഗോപിയേ..’; പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമം; സിനിമാ സ്റ്റൈലിൽ പാഞ്ഞടുത്ത് താരം

ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന് വിളിയോടെയാണ് തുടക്കം. ഇത് തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ്ഗോപി പാഞ്ഞുചെന്നു.

  • Share this:
    കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ പ്രചാരണത്തിനെത്തിയ സുരേഷ്ഗോപിയെ (Suresh Gopi) അവഹേളിച്ചവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ട് താരം. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

    എ എൻ രാധാകൃഷ്ണന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇന്ന് അദ്ദേഹം കൊച്ചിയിൽ എത്തിയത്. ഒട്ടേറെ യോഗങ്ങളും അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന് വിളിയോടെയാണ് തുടക്കം. ഇത് തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ്ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാർ സ്ഥലം കാലിയാക്കി.

    ‘അത് ആരാണെന്ന് മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം. ആർക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോ അല്ലേ..’ വേദിയിൽ തിരിച്ചെത്തി സുരേഷ്ഗോപി പറഞ്ഞു. നിറകൈയടികളോടെയാണ് മാസ് ഡയലോഗ് സദസ്സിലുള്ളവർ ഏറ്റെടുത്തത്.

    'എ എൻ രാധാകൃഷ്ണൻ ജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും'; സുരേഷ് ഗോപി

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി എ എൻ രാധാകൃഷ്ണൻ വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുമെന്ന് സിനിമാ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയുടെ വരവ് മണ്ഡലത്തിലെ പ്രചാരണത്തിന് കൂടുതൽ ചൂടേറ്റിയിരിക്കുകയാണ്.

    തന്നെ എംഎൽഎയോ എംപിയോ ഒന്നും ആക്കേണ്ടെന്നും എ എൻ രാധാകൃഷ്ണൻ തൃക്കാക്കരയിൽ ജയിച്ചാൽ പിന്നീടുള്ള ജീവിതം അദ്ദേഹത്തോടൊപ്പം ചേർന്ന് തൃക്കാക്കരയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ഒരു ഉറപ്പ് തരാം. എന്നെ എംഎൽഎയോ എംപിയോ ആക്കേണ്ട. എഎൻആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ അഭിനയത്തോട് വിടപറഞ്ഞ് അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.’ സുരേഷ് ഗോപി പറഞ്ഞു.

    കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ചതിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങളുൾപ്പെടെ അക്കമിട്ട് നിരത്തിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബിജെപി ജയിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

    പി.ടിയുടെ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല. ആ വോട്ടുകൾ എ എന്‍ രാധാകൃഷ്ണന് നൽകിയാൽ അദ്ദേഹത്തിന് ആ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കഴിയും. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
    Published by:Rajesh V
    First published: