• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അഭിനയിച്ചത് കഞ്ചാവിന്റെ പരസ്യത്തിൽ അല്ലല്ലോ?' ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി

'അഭിനയിച്ചത് കഞ്ചാവിന്റെ പരസ്യത്തിൽ അല്ലല്ലോ?' ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി

Suresh Gopi speaks in support of Jayaram for his appearance in jewelry ad | ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി

സുരേഷ് ഗോപി, ജയറാം

സുരേഷ് ഗോപി, ജയറാം

  • Last Updated :
  • Share this:
    കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ പരസ്യത്തിൽ മോഡലായത് ജയറാമും മകൾ മാളവികയുമാണ്. കേരളത്തിലെ പ്രമുഖ സ്വർണ്ണവ്യാപാര ബ്രാൻഡിന്റെ പരസ്യമായിരുന്നു അത്. വിസ്മയയുടെ ദാരുണാന്ത്യത്തിൽ ജയറാം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. വിസ്മയയുടെ ചിത്രം പോസ്റ്റ് ചെയ്ത്, 'ഇന്ന് നീ...... നാളെ എന്റെ മകൾ' എന്ന് പറഞ്ഞാണ് മകളുടെ അച്ഛൻ കൂടിയായ ജയറാം തന്റെ പ്രതികരണം അറിയിച്ചത്.

    എന്നാൽ സ്വർണ്ണക്കടയുടെ പരസ്യത്തിൽ അഭിനയിച്ച ജയറാം ദുഃഖം രേഖപ്പെടുത്തിയായതിൽ അമർഷം തോന്നിയ ഒരു വിഭാഗം അദ്ദേഹത്തിന് നേരെ പ്രതിഷേധവുമായി സൈബർ സ്‌പെയ്‌സിൽ രംഗത്തുണ്ട്. എന്നാൽ ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തി. മനോരമ ന്യൂസിലാണ് സുരേഷ് ഗോപി തന്റെ പ്രതികരണമറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ചുവടെ:

    ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍ ജയറാമിന് അവകാശമില്ലേ. അദ്ദേഹം ഒരു സ്വർണ്ണ പരസ്യത്തിൽ അഭിനയിച്ചു . സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലാതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു ഉത്പന്നമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. വിസ്മയുടെയും അര്‍ച്ചനയുടെയും ഉത്തരയുടെയും ജീവ ഹാനിയില്‍ വേദനിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.



    കോളേജിൽ പഠിക്കുന്ന നാളിൽ നടത്തിയ രസകരമായ പ്രേമലേഖന മത്സരത്തിൽ വിസ്മയ ഇഷ്‌ട നടനായ കാളിദാസ് ജയറാമിന് എന്ന തരത്തിൽ ഒരു കത്തെഴുതി പങ്കെടുത്തിരുന്നു. വിസ്മയ മരിച്ച ശേഷമാണ് അക്കാര്യം കാളിദാസ് അറിഞ്ഞത്. അതേക്കുറിച്ച് കാളിദാസ് പറഞ്ഞ വാക്കുകൾ ചുവടെ:

    "പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്,'' കാളിദാസ് കുറിച്ചു.

    'വിസ്മയയുടെ വിയോഗവും അതിലേക്ക് അവളെ നയിച്ച കാരണങ്ങളും വേദനയുളവാക്കുന്നു. ഇതൊരിക്കലും സ്വീകാര്യമല്ല. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ കോണിലുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെണ്‍കുട്ടികളെ മുന്നോട്ട് കൊണ്ടുവരണം''- കാളിദാസ് വ്യക്തമാക്കി.

    Summary: Suresh Gopi comes in support of Jayaram after he was slammed in the cyberspace for reacting on the death of Vismaya. Jayaram was criticised by a section of netizens for his participation in the advert of a jewelry brand
    Published by:user_57
    First published: