തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും എംപിയുമായ സുരേഷ് ഗോപി. ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നാണെന്നും അത്തരത്തിലുള്ള ഒരുനടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം. 'ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ല.' സുരേഷ് ഗോപിയുടെ മറുപടിയില്‍ പറയുന്നു.
Also Read: ''ശബരിമലയിൽ ആദ്യം പ്രവേശിച്ച സ്ത്രീകൾ ആരൊക്കെ?" വിവാദ ചോദ്യം പിൻവലിച്ച് പിഎസ്‌സി
വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ മറുപടി നല്‍കാനായി സി.ഡി പരിശോധിക്കണം. നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂര്‍ നഗരത്തിലെ റോഡ് ഷോക്ക് ശേഷം തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗത്തിലാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ടു ചോദിക്കുന്നത് ചട്ട ലംഘനമാണെന്നും ഇത് ലംഘിച്ചുവെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, BJP manifesto, Congress, Congress President Rahul Gandhi, Cpm, Electction 2019, Election 2019, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, Kamal haasan, Kerala Loksabha Election 2019, Ldf, Lok Sabha Election 2019, Loksabha election 2019, Mamata Banerjee, Narendra modi, Nda, Oommen Chandy, Pinarayi vijayan, Priyanka Gandhi, Rahul gandhi, Udf, Upa, Wayanad S11p04, എൻഡിഎ, എൽഡിഎഫ്, കമൽ ഹാസൻ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, നരേന്ദ്ര മോദി, പിണറായി വിജയൻ, പ്രിയങ്ക ഗാന്ധി, ബിജെപി, യുഡിഎഫ്, യുപിഎ, രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019