നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • K-Rail| ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല; കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പമെന്ന് സുരേഷ് ഗോപി

  K-Rail| ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല; കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പമെന്ന് സുരേഷ് ഗോപി

  സമരക്കാർ പറയുന്നതിൽ ന്യായമുണ്ട്. അതുകൊണ്ടാണ് അവർക്കൊപ്പം നിൽക്കേണ്ടത്.

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
  കോഴിക്കോട്: കെ റെയിൽ (K-Rail)വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുരേഷ് ഗോപി (Suresh Gopi) എം പി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല.  സമരക്കാർ പറയുന്നതിൽ ന്യായമുണ്ട്. അതുകൊണ്ടാണ് അവർക്കൊപ്പം നിൽക്കേണ്ടത്.

  സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു. മേലിൽ ഇതാവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കർഷക നിയമം പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടിയാണെന്ന് സുരേഷ് ഗോപി എം പി വ്യക്തമാക്കി. നിയമം കൊണ്ടുവന്നത് കർഷകർക്ക് വേണ്ടിയായിരുന്നു. പക്ഷെ അത് കർഷക ജനതയെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച്ച പറ്റി. സർക്കാർ മുട്ടുമടക്കിയെന്ന വാദം ബാലിശമാണ്. ആരും മുട്ടുമടക്കുന്ന പ്രശ്നമല്ലയിതെന്നും സുരേഷ് ഗോപി എം പി കോഴിക്കോട് പറഞ്ഞു.

  കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് കച്ചവടം ചെയ്യുന്നതിനായിരുന്നു നിയമമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്മൃതി കേരം പദ്ധതി വഴി ഒരു കോടി കേരവൃക്ഷം പദ്ധതി കോഴിക്കോട് സുരേഷ് ഗോപി എം പി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ അധ്യക്ഷത വഹിച്ചു.

  സംസ്ഥാന സര്‍ക്കാരിന് സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയില്‍(K-Rail) പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി(BJP). കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളില്‍ 20 ന് ബിജെപി ബഹുജന പ്രക്ഷോഭം(Protest) സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

  Also Read-പഞ്ചായത്ത് ഓഫീസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  പാലക്കാട് നടക്കുന്ന പ്രതിഷേധ സംഗമത്തിന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സംഗമവും കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കള്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.കെ-റെയില്‍ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതല്‍കടക്കെണിയിലാക്കുന്നതാണെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

  Also Read-മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

  കെ റെയില്‍ പദ്ധതിക്കെതിരെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് പദ്ധതി മൂലം കിടപ്പാടം നഷ്ടമാകുന്നവര്‍ . 11 ജില്ലകളിലെ പ്രതിഷേധക്കാരെ കൂട്ടി യോജിപ്പിച്ച് സമരം സംസ്ഥാന വ്യാപകമാക്കുവാനണ് തീരുമാനം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തി വയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

  കോഴിക്കോട് ജില്ലയില്‍ വീടും സ്ഥലവും നഷ്ടമാകുന്നവര്‍ കഴിഞ്ഞ 254 ദിവസമായി പദ്ധതിക്കെതിരെ സമരത്തിലാണ്. ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന പദ്ധതി മൂലം നിരവധിപേര്‍ കുടിയിറപ്പെടുമെന്നാണ് ഇവരുടെ നിലപാട്. പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം കൊടുത്തതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. കാട്ടിലപ്പീടിയകയിലെ സത്യഗ്രഹ പന്തലിനു സമീപമായിരുന്നു സമരം. വരുംദിവസങ്ങളിൽ എല്ലാം ജില്ലകളിലും കിടപ്പാടം നഷ്ടമാകുന്നവരെ യോജിപ്പിച്ച് സമരം ശക്തമാക്കുവാനാണ് ജനകീയ പ്രതിരോധ സമര സമിതിയുടെ തീരുമാനം.
  Published by:Naseeba TC
  First published:
  )}