'തൃശൂര് എങ്ങോട്ടാണ് കൊണ്ട് പോയതെന്ന് അറിയോ?' സുരേഷ് ഗോപിയുടെ പ്രസംഗത്തെ ട്രോളുന്ന വീഡിയോ വൈറലാകുന്നു

എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല, കേരളത്തിലാണോ കേരളത്തിന്റെറ പുറത്താണോ, അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നു പോലും അറിയില്ല

News18 Malayalam
Updated: May 3, 2019, 7:23 PM IST
'തൃശൂര് എങ്ങോട്ടാണ് കൊണ്ട് പോയതെന്ന് അറിയോ?' സുരേഷ് ഗോപിയുടെ പ്രസംഗത്തെ ട്രോളുന്ന വീഡിയോ വൈറലാകുന്നു
suresh gopi troll
  • Share this:
തിരുവനന്തപുരം: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ പ്രംഗത്തെ ട്രോളുന്ന വീഡിയോ വൈറലാകുന്നു. തൃശൂര്‍ എനിക്ക് വേണം എന്ന സുരേഷ് ഗോപിയുടെ ഡയലോഗിന് മറുപടിയായി തൃശൂര്‍ എവിടെയാണ് ഇപ്പോഴുള്ളതെന്ന ചോദ്യവുമായാണ് ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

'തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ..' എന്നായിരുന്നു സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പ്രചാരണ യോഗത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ ടിക് ടോക് വീഡിയോക്കൊപ്പമാണ് തൃശൂര്‍ എവിടെയാണെന്നുള്ള വീഡിയോ പ്രചരിക്കുന്നത്.

Also Read: 'കള്ളവോട്ടിൽ ഏകപക്ഷീയ നിലപാട്'; ടിക്കാറാം മീണയ്ക്കെതിരെ സിപിഎം നിയമനടപടിക്ക്

'ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞുതരണം, ഞാന്‍ അത്യാവശ്യമായി തൃശൂര്‍ പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് അറിയുന്നത്, തൃശൂര്‍ സുരേഷ് ഗോപി കൊണ്ടുപോയെന്ന്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. കേരളത്തിലാണോ കേരളത്തിന്റെറ പുറത്താണോ, അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നു പോലും അറിയില്ല. ആരെങ്കിലും ഒന്നറിയിക്കണം' എന്ന് കരഞ്ഞുകൊണ്ട് പറയുന്നതാണ് ട്രോള്‍ വിഡിയോ.


ജൈത്രന്‍ കുഴിക്കാട്ടില്‍ എന്ന ഫേസ്ബുക് അക്കൗണ്ട് 'ഈ ചേട്ടന്റെ സംശയത്തിന് മറുപടി വേണം' ന്നെ തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

First published: May 3, 2019, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading