ഇന്റർഫേസ് /വാർത്ത /Kerala / യുവം 2023 വേദിയിൽ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി; പ്രമുഖരുടെ നീണ്ടനിര

യുവം 2023 വേദിയിൽ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി; പ്രമുഖരുടെ നീണ്ടനിര

തേവരയിൽനിന്ന് യുവം 2023 വേദിയായ എസ്എച്ച് കോളേജിലേക്കുള്ള റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു

തേവരയിൽനിന്ന് യുവം 2023 വേദിയായ എസ്എച്ച് കോളേജിലേക്കുള്ള റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു

തേവരയിൽനിന്ന് യുവം 2023 വേദിയായ എസ്എച്ച് കോളേജിലേക്കുള്ള റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുപ്പക്കാരുമായി സംവദിക്കുന്ന യുവം 2023 വേദിയിൽ പ്രമുഖരുടെ നീണ്ടനിര. നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി തുടങ്ങിയവർ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയിലെത്തി. ചലച്ചിത്രതാരം നവ്യാ നായർ ഉൾപ്പടെയുള്ളവർ നൃത്തം അവതരിപ്പിച്ചു.

ട്രാൻസ് ജെൻഡർ ഡോക്ടർ വി എസ് പ്രിയ, പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച അനുഷ എ എസ്, ഗായകൻ ഹരിശങ്കർ, യുവമോർച്ച അഖിലേന്ത്യ പ്രസിഡണ്ട് തേജസി സൂര്യ എന്നിവരും യുവം വേദിയിലെത്തിയിട്ടുണ്ട്. തേവരയിൽനിന്ന് യുവം 2023 വേദിയായ എസ്എച്ച് കോളേജിലേക്കുള്ള റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. റോഡിന്‍റെ ഇരുവശത്തുമായി ആയിരകണക്കിന് ആളുകൾ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി യുവം വേദിയിലേക്ക് നടന്നെത്തിയത്.

Also Read- PM Modi Kerala Visit Live Updates | പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; പഴുതടച്ച സുരക്ഷാ സന്നാഹം

നേരത്തെ അഞ്ച് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെല്ലിങ്ടൺ ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിലെത്തി. മധ്യപ്രദേശിൽനിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. കേരളീയവേഷം ധരിച്ചെത്തിയ പ്രധാനമന്ത്രി ഊഷ്മള സ്വീകരണമാണ് നൽകിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Narendra modi, Pm modi, Vande Bharat Express