• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi | 'മറ്റൊരാളുടെ പേരിൽ കൊടുക്കേണ്ട'; സുരേഷ് ഗോപിയുടെ 'വിഷുക്കൈനീട്ട൦' വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

Suresh Gopi | 'മറ്റൊരാളുടെ പേരിൽ കൊടുക്കേണ്ട'; സുരേഷ് ഗോപിയുടെ 'വിഷുക്കൈനീട്ട൦' വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

കൈനീട്ട൦ മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യ൦

  • Last Updated :
  • Share this:
    തൃശൂർ: വിഷു ദിവസം ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷുക്കൈനീട്ടം കൊടുക്കാനുള്ള സുരേഷ് ഗോപിയുടെ (Suresh Gopi) പദ്ധതിക്ക് വിലക്കുമായി കൊച്ചിൻ ദേവസ്വം ബോർഡ് (Cochin Devaswom Board). ബോർഡിന് കീഴിലുള്ള ശാന്തിക്കാർ കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്ന് പണം സ്വീകരിക്കരുതെന്ന നിർദേശം ബോർഡ് പുറപ്പെടുവിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് പണം കൊടുത്തെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ബോർഡ് ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത്.

    കൈനീട്ട൦ മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ദേവസ്വം ബോർഡ് പത്രക്കുറിപ്പ് ഇറക്കിയത്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെ പുറത്തിറക്കിയ കുറിപ്പിൽ ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നുവെന്നും കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്ക് വേണമെങ്കിൽ അത് സ്വയം ചെയ്യാമെന്നും പറയുന്നു. മറ്റൊരാളുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവില്ലെന്നും ബോർഡ് വക്താവ് കൂട്ടിച്ചേർത്തു.

    'കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാർ വിഷുക്കൈനീട്ടം നൽകുന്നതിനായി വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ക്ഷേത്രങ്ങളെ ചില വ്യക്തികൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്’ – കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

    Also read- Suresh Gopi | ക്ഷേത്രങ്ങളെ വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നു; സുരേഷ് ഗോപിയുടെ 'വിഷു കൈനീട്ട'ത്തിനെതിരെ CPI നേതാവ്

    അതേസമയം,തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ട പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ മേൽശാന്തിക്ക് പണം നൽകിയതിന് പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. ഇതിനെതിരെ തൃശൂർ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയമാനം വന്നതോടെ ദേവസ്വം ബോർഡ് വ്യക്തികളിൽ നിന്നും പണം സ്വീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

    Also Read-Love Jihad| 'ലവ് ജിഹാദില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു': സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ മലക്കംമറിഞ്ഞ് ജോര്‍ജ് എം തോമസ്

    അതേസമയം, സുരേഷ് ഗോപി വിഷുക്കൈനീട്ട പരിപാടിയുമായി തൃശൂര്‍ ജില്ലയിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കുകയും അവര്‍ക്ക് കൈനീട്ടനിധി നല്‍കുകയും ചെയ്തത്. ഒരു ലക്ഷം രൂപ മൂല്യംവരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ടപരിപാടിക്കായി കൊണ്ടുവന്നത്. റിസര്‍വ് ബാങ്കില്‍ നിന്നു വാങ്ങിയതാണിത്.
    Published by:Naveen
    First published: