• HOME
  • »
  • NEWS
  • »
  • kerala
  • »
  • SURESH GOPIS RESPONSE AFTER BECOMING A MEMBER OF THE AS A MEMBER OF THE COCONUT DEVELOPMENT BOARD

കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്: നാളികേര വികസന ബോര്‍ഡ് അംഗമായതിന് ശേഷം സുരേഷ് ഗോപി

കേന്ദ്ര നാളികേര വികസ ബോര്‍ഡ് അംഗമായി തിരഞ്ഞടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി സുരേഷ് ഗോപി എം പി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദഹം പ്രതികരിച്ചത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

  • Share this:
    തിരുവനന്തപുരം:കേന്ദ്ര നാളികേര വികസ ബോര്‍ഡ് അംഗമായി തിരഞ്ഞടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി സുരേഷ് ഗോപി എം പി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദഹം പ്രതികരിച്ചത്. രാജ്യസഭയില്‍ നിന്ന് നാളികേര വികസ ബോര്‍ഡ്
    അംഗമായി തിരഞ്ഞെടുക്കപെട്ട വിവരം സന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



    Also Read-'നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേരകര്‍ഷകര്‍ക്ക് വലിയ ആശങ്ക ഉയര്‍ത്തുന്നു'; കെ സുധാകരന്‍

    സുരേഷ് ഗോപിയെ തിരഞ്ഞെടുത്തതിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രൂക്ഷമായി ഭാഷയിലാണ് പ്രതികരിച്ചത്.

    നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് വളിയ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേരളത്തില്‍ ഭരണകൂട ഇടപെടലിലൂടെ മില്‍മ ഭരണം പിടിച്ചെടുത്തപ്പോള്‍ പാര്‍ലമെന്റില്‍ കേര വികസന ബോര്‍ഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാന്‍ വഴിയൊരുക്കുകയാണ് ബി ജെ പി ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു.

    രാജ്യത്തെ കാര്‍ഷിക വിപണി മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ച് നല്‍കാനുള്ള നിയമത്തിനെതിരെ നാളുകളായി വന്‍ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു.


    നാളികേര വികസന ബോര്‍ഡ് മെമ്പറായി രാജ്യസഭാംഗം സുരേഷ് ഗോപിയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം.

    Also Read-തേങ്ങയുടെ കാര്യം സുരേഷ് ഗോപി നോക്കും; നാളികേര വികസന ബോര്‍ഡ് മെമ്പറായി രാജ്യസഭാംഗം തെരഞ്ഞെടുക്കപ്പെട്ടു

    കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത് . നാളികേര ഉത്പാദനവും നാളികേര ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
    Published by:Jayashankar AV
    First published:
    )}