കൊച്ചി : യാത്രക്കാരെ മർദിച്ച സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാതെ ബസ് ഉടമ. കല്ലട ട്രാവല്‍സ് ഉടമ സുരേഷ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ആണ് അറിയിച്ചിരിക്കുന്നത്. മർദന സംഭവം പുറത്തുവന്നത് മുതൽ സുരേഷിനെ വിളിച്ചു വരുത്താൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വരെ ഹാജരായിട്ടില്ല.
കഴിഞ്ഞദിവസം മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നുവെങ്കിലും സുരേഷ് എത്തിയിരുന്നില്ല. തുടർന്ന് ഇന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. എന്നാൽ ആരോഗ്യ കാരണങ്ങൾ നിരത്തി ഇന്നും സുരേഷ് ഹാജരായില്ല. ഉയർന്ന രക്ത സമ്മർദ്ദം കാരണം ചികിത്സയിലാണെന്നാണ് സുരേഷ് അറിയിച്ചിരിക്കുന്നത്. ചികിത്സാ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്... രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി ആലോചിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.