• HOME
  • »
  • NEWS
  • »
  • kerala
  • »
  • പോട്ടിക്കറിയിലെ കുടല്‍ ശ്വാസകോശത്തില്‍ കുടുങ്ങി; മൂന്നു വര്‍ഷം കൊണ്ട് മുഴയായി മാറി

പോട്ടിക്കറിയിലെ കുടല്‍ ശ്വാസകോശത്തില്‍ കുടുങ്ങി; മൂന്നു വര്‍ഷം കൊണ്ട് മുഴയായി മാറി

ഭക്ഷണം കഴിക്കുന്നതിനിടെ ചുമച്ചപ്പോള്‍ പോട്ടിയുടെ ഒരു കഷ്ണം ശ്വാസകോശത്തില്‍ കുടുങ്ങിയതാണെന്ന് വിലയിരുത്തല്‍.

surgery

surgery

  • Share this:

    കൊച്ചി: മൂന്നു വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ കുടുങ്ങിയ ആടിന്റെ കുടല്‍ കഷ്ണം പുറത്തെടുത്തു. ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പോട്ടിക്കറിയിലെ കഷ്ണം പുറത്തെടുത്തത്. തുടര്‍ച്ചയായ ചുമയും ന്യുമോണിയയുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

    ഗുരുതരാവസ്ഥയിലായ മൂവാറ്റുപുഴ സ്വദേശിയായ രോഗിയാണ് രക്ഷപ്പെട്ടത്. മൂന്നു വര്‍ഷമായി നടത്തിയ എക്‌സറേ പരിശോധനകളിലൊന്നും ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്തു കണ്ടെത്താനായില്ല. രോഗിയുടെ ഓക്സിജന്‍ അളവ് വല്ലാതെ കുറഞ്ഞ് ഗുരുതരാവസ്ഥയിലായപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെ വലതുഭാഗത്തായി മുഴ കണ്ടെത്തുകയായിരുന്നു.

    Also Read-ഗര്‍ഭസ്ഥശിശു മരിച്ചതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി തകര്‍ത്തു; ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

    വിശദ പരിശോധനയില്‍ ട്യൂമര്‍ അല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് റിജിഡ് ബ്രോങ്കോസ്‌കോപി ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ഭക്ഷണാവശിഷ്ടം പുറത്തെടുക്കുകയായിരുന്നു. ഇത് രോഗിയെ കാണിച്ചപ്പോഴാണ് മൂന്നു വര്‍ഷം മുന്‍പ് കഴിച്ച പോട്ടിക്കറിയെക്കുറിച്ച് പറഞ്ഞത്. ഭക്ഷണം കഴിക്കുന്നതിനിടെ ചുമച്ചപ്പോള്‍ പോട്ടിയുടെ ഒരു കഷ്ണം ശ്വാസകോശത്തില്‍ കുടുങ്ങിയതാണെന്ന് വിലയിരുത്തല്‍.

    ശ്വാസകോശത്തിലെത്തിയ ഭക്ഷണാവശിഷ്ടത്തിനു മുകളില്‍ ടിഷ്യു നിറഞ്ഞ് മുഴയായതാണ്. മൂന്നു വര്‍ഷം കൊണ്ട് ഇത് കല്ലുപോലെ ആവുകയായിരുന്നു. ഇതാണ് ഓക്‌സിജന്റെ അളവ് കുറയാന്‍ കാരണമായത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആശുപത്രി വിട്ടു.

    Published by:Jayesh Krishnan
    First published: