തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളെയാണ് തീ ബാധിത ജില്ലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് ഇടയിലും മറ്റ് തീവ്രബാധിത ജില്ലകളിൽ നിന്നും തിരുവനന്തപുരത്തേക്ക് ആളുകൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റ് തീവ്രബാധിത ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം നിരീക്ഷണം നിർബന്ധമാക്കുന്നത്.
തീവ്രബാധിത ജില്ലകളിൽ നിന്ന് എത്തുന്നവർ 14 ദിവസം തലസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയണം. അതിനുശേഷമേ പുറത്തിറങ്ങി നടക്കാൻ അനുവദിക്കൂ. ഇതിന്റെ ഭാഗമായി ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]തിരുവനന്തപുരം നിലവിൽ സേഫ് സോണിലാണ്. എങ്കിൽ പോലും അടുത്ത 10 ദിവസം ജില്ലയെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. അതിന് ലോക്ക്ഡൗൺ ജനങ്ങൾ കർശനമായി പാലിക്കണം.
റോഡുകളിൽ അനാവശ്യതിരക്ക് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. 40 ശതമാനം ആളുകളും അനാവശ്യമായി നിരത്തുകളിൽ ഇറങ്ങുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഏതായാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
ജാഗ്രത കൈവെടിയാതെയുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. രണ്ടര മണിക്കൂർ കൊണ്ട് പരിശോധനാഫലം ലഭ്യമാക്കുന്ന ആർ റ്റി പി സി ആർ ടെസ്റ്റ് കിറ്റുകൾ കൂടുതലായി ലഭിച്ചത് ജില്ലയിലെ സാമ്പിളുകളുടെ ഫലങ്ങൾ വേഗത്തിൽ കിട്ടാൻ കാരണമായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.