• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack case| തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

Actress Attack case| തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

ദിലീപും സർക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിക്കുന്നു.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack case)അതിജീവിത വീണ്ടും ഹൈക്കോടതിയിൽ. തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നടി ഹർജി നൽകി. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സംശയമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.

    ഭരണമുന്നണിയിലെ ഉന്നത സ്വാധീനമുപയോഗിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ദിലീപും സർക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിക്കുന്നു.

    ഇന്ന് രാവിലെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതിപട്ടികയിൽ പുതിയതായി ചേർത്തത്. ദിലീപ് എട്ടാം പ്രതിയായി തുടരും. കേസിൽ ആകെ പത്തു പ്രതികളാണ് ഉള്ളത്.

    Also Read-നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു;കാവ്യാ മാധവൻ പ്രതിയാകില്ല

    തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി മുൻസിഫ് കോടതിയിൽ നടപടികൾ അറിയിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച കോടതിയിൽ നൽകാനിരിക്കുകയാണ്.

    Also Read-വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ


    ദിലീപിന്റെ സുഹൃത്ത് ശരത് കേസിൽ പതിനഞ്ചാം പ്രതിയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ് കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്തെന്നും അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

    ഐ പി സി ഇരുനൂറ്റിയൊന്നാം വകുപ്പ് പ്രകാരമാണ് പ്രതി ശരത്തിനെ ചേർത്തത്.അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കുന്നത്. വിവരങ്ങൾ കാണിച്ചു അന്വേഷണ സംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. പതിനഞ്ചു പേരെയായിരുന്നു ഇതുവരെ പ്രതിയാക്കിയത്.രണ്ട് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പേരെ മാപ്പുസാക്ഷിയാക്കി. ശരതിനെ മാത്രം പ്രതിചേർത്തുള്ള അധിക കുറ്റപത്രം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും
    Published by:Naseeba TC
    First published: