• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | നീതി ലഭിക്കില്ല; നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിക്കെതിരെ അതിജീവിത

Actress Attack Case | നീതി ലഭിക്കില്ല; നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിക്കെതിരെ അതിജീവിത

സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ അതിജീവിത. ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ അതിജീവിത പറയുന്നു. പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിയായ ഹണി എം വർഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല നൽകിയിരുന്നു.

    സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തിൽ‌ പറയുന്നു. കഴിഞ്ഞദിവസം സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് ഹണി വർഗീസിനെ മറ്റിയിരുന്നു. ഇതോടെ സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ ഇത് അനുവദിക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം.

    Also Read-Actress Attack Case | കേസിനാധാരം മുന്‍ ഭാര്യയുടെ DGP ബന്ധം; വിചാരണ സമയബന്ധിതമായി തീര്‍ക്കണമെന്ന് ദിലീപ്

    കേസ് സിബിഐ കോടതിയില്‍ തുടരട്ടെയെന്നും അതിജീവിത പറയുന്നു. നേരത്തെയും വിചാരണ ജഡ്ജിയായ ഹണി എം വർഗീസിനെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ജഡ്ഡി സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു നേരത്തെ വനിത ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും 108ൽപരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല. ഹൈക്കോടതി രജിസ്ട്രാർക്കാണ് അതിജീവിത പരാതി നൽകിയത്.

    അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

    Also Read-മലവെള്ളപ്പാച്ചിലില്‍ തടിപിടിത്തം; സീതത്തോട്ടിലെ 'നരന്‍' മാർ‍ക്കെതിരെ കേസെടുത്തു

    ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്, വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, തുടങ്ങിയവയാണ്  ദിലീപ് അപേക്ഷയിലൂടെ ആവശ്യപ്പെടുന്നത്.

    അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: