• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് DYFI

പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് DYFI

നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

  • Last Updated :
  • Share this:

    പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽപെൺകുട്ടികൾ അതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് . പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും ഞെട്ടലോടെയാണ് കേരളം സമൂഹം കേട്ടതെന്നും ഡിവൈഎഫ്ഐയുടെ പ്രസ്താവനയില്‍ പറയുന്നു.



    സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത്.നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടരുമെന്നും കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാനും സൂര്യപ്രിയക്ക് നീതി ലഭിക്കാനും സംഘടന ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.


     


    Also Read- പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു
     ഡിവൈഎഫ്ഐ പ്രസ്താവന


    പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ

    പെൺകുട്ടികൾഅതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് . വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടത്. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമായിരുന്നു സൂര്യ പ്രിയ. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയിൽ നേതൃപരമായി

    സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ

    പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് ...



     വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ് . നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണം. പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഈ ബോധം വളർത്താൻ ചിന്താശേഷിയുള്ള യുവ സമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടിരിക്കാം.. കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ട് ...

    വിട ...സഖാവ് സൂര്യ പ്രിയാ..


    ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് കൊല്ലപ്പെട്ട സൂര്യ പ്രിയ. യുവതിയുടെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി സൂര്യപ്രിയയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    Published by:Arun krishna
    First published: